അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂൾ സെപ്റ്റംബർ 2ന് പ്രവർത്തനമാരംഭിക്കും
അജ്മാൻ ∙ എസ് ആൻഡ് ഇസെഡ് ഗ്രൂപ്പിന്‍റെ അത്യാധുനിക ക്യാംപസായ നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂള്‍ അജ്മാനിലെ ഹമീദിയയിൽ സെപ്റ്റംബർ 2ന് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. അഞ്ച് വരെയുള്ള ക്ലാസുകളിലേയ്ക്ക് 2024-’25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം തുടരുന്നു. അജ്മാനിലെ ഏറ്റവും വലിയ ക്യാംപസുകളിലൊന്നായ ഈ

അജ്മാൻ ∙ എസ് ആൻഡ് ഇസെഡ് ഗ്രൂപ്പിന്‍റെ അത്യാധുനിക ക്യാംപസായ നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂള്‍ അജ്മാനിലെ ഹമീദിയയിൽ സെപ്റ്റംബർ 2ന് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. അഞ്ച് വരെയുള്ള ക്ലാസുകളിലേയ്ക്ക് 2024-’25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം തുടരുന്നു.
അജ്മാനിലെ ഏറ്റവും വലിയ ക്യാംപസുകളിലൊന്നായ ഈ സ്കൂളിൽ 11എ-സൈഡ് ഫുട്ബോൾ പിച്ച്, ഒളിംപിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്പെഷ്യലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നു.
ആഗോള വിദ്യാഭ്യാസ സാധ്യതകൾ, പാരിസ്ഥിതിക അവബോധം, സാംസ്കാരിക വളർച്ച, യുഎഇയുടെ ധാർമികതയെയും ചരിത്രത്തെയുംക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. വിദ്യാർഥികളുടെ ഭാവനയെ വളര്‍ത്തുന്ന സമഗ്രവും ആവേശകരവുമായ പാഠ്യേതര പദ്ധതി വാഗ്ദാനം ചെയ്തുകൊണ്ട് അവരുടെ സാമൂഹികവും വൈകാരികവുമായ വികസനം ലക്ഷ്യമിടുന്നു. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യുകെയുടെ ഉന്നതമായ ദേശീയ പാഠ്യപദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരാഗത ബ്രിട്ടിഷ് വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം നൂതന അധ്യാപന രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ദൗത്യമെന്ന് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക മാത്രമല്ല, അവരിൽ സാംസ്കാരിക സ്വത്വത്തിന്റെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെയും ശക്തമായ ബോധം വളർത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.
നോർത്ത് ഗേറ്റിൽ, അക്കാദമികവും സമഗ്രവുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രിൻസിപ്പൽ ഗ്യാരി വില്യംസ് പറഞ്ഞു.
സ്പ്ലാഷ് ബിൽഡിങ് കോൺട്രാക്ടിങ് വെറും 172 ദിവസൾക്കുള്ളിലാണ് സ്കൂൾ നിർമാണം പൂർത്തിയാക്കിയത്. വാർത്താ സമ്മേളനത്തിൽ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ ഒാപറേഷൻസ് ഡയറക്ടർ ഷമ്മാഹ് മറിയം, പ്രൈമറി മേധാവി ജോഅന്നി ഇറാസ്മസ്, വിദ്യാഭ്യാസ മന്ത്രാലയം വിഭാഗം മേധാവി ജിഹാൻ മൻസൂർ എന്നിവരും പങ്കെടുത്തു.