യുഎഇ പൊതുമാപ്പ്; സഹായത്തിനായി 86 ആമർ സെന്റർ
ദുബായ് ∙ സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെങ്ങുമുള്ള 86 ആമർ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. നിയമലംഘകർക്ക് 'സ്റ്റാറ്റസ് മാറ്റാൻ' അൽ അവീറിലെ ജിഡിആർഎഫ്എ കേന്ദ്രത്തെയും

ദുബായ് ∙ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെ 86 ആമർ സെന്ററുകളെ സമീപിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.
നിയമലംഘകർക്ക് വീസ 'സ്റ്റേറ്റസ്' മാറ്റാൻ അൽ അവീറിലെ ജിഡിആർഎഫ്എ കേന്ദ്രത്തെയും സമീപിക്കാം. അപേക്ഷകർക്കായി വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 30 വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് വിരലടയാളം ഉള്ളവർക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവർക്ക്) എക്സിറ്റ് പെർമിറ്റ് നൽകും. പൊതുമാപ്പ് വഴി നാടുവിടുന്നവരുടെ പാസ്പോർട്ടിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തില്ല.
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ തേടണമെന്ന് സർക്കാർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന 800 5111 എന്ന നമ്പറിലോ ജിഡിആർഎഫ്എ കോൾ സെന്ററിലോ ബന്ധപ്പെടാം.