യുഎഇ വിനോദസഞ്ചാരികൾക്ക് ലാഭം; വാറ്റ് റീഫണ്ടിന് വൻ തിരക്ക്
അബുദാബി ∙ മൂല്യവർധിത നികുതി (വാറ്റ്) വീണ്ടെടുക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ആദ്യ 6 മാസത്തിനിടെ പകുതിയിൽ 27 ലക്ഷം അപേക്ഷകളാണ് വാറ്റ് വീണ്ടെടുക്കാൻ ലഭിച്ചതെന്നു ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. 2023ലെ ഇതേ കാലയളവിൽ ഇത് 25.5 ലക്ഷമായിരുന്നു. ദിവസേന 15,000 ഇടപാടുകളാണ് ടാക്സി ഫ്രീ

അബുദാബി ∙ മൂല്യവർധിത നികുതി (വാറ്റ്) വീണ്ടെടുക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ആദ്യ 6 മാസത്തിനിടെ പകുതിയിൽ 27 ലക്ഷം അപേക്ഷകളാണ് വാറ്റ് വീണ്ടെടുക്കാൻ ലഭിച്ചതെന്നു ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
2023ലെ ഇതേ കാലയളവിൽ ഇത് 25.5 ലക്ഷമായിരുന്നു. ദിവസേന 15,000 ഇടപാടുകളാണ് ടാക്സി ഫ്രീ ടാഗിൽ റജിസ്റ്റർ ചെയ്യുന്നത്. സ്വർണ, വജ്ര ആഭരണം മാത്രമല്ല ടാക്സ് ഈടാക്കുന്ന എല്ലാ സാധനങ്ങൾക്കും വാറ്റ് തുക തിരിച്ചു ലഭിക്കും. രാജ്യം വിടുന്നതിന് മുൻപ് പൂർണമായോ ഭാഗികമായോ കഴിച്ചതും കൈവശമില്ലാത്തതുമായവയ്ക്കും ഒഴിച്ചാണ് റീ ഫണ്ട് ലഭിക്കുക. പ്ലാനറ്റ് ടാക്സി ഫ്രീ റജിസ്ട്രേഷൻ സൗകര്യമുള്ള കടകളിൽ നിന്ന് 250 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങണമെന്നാണ് നിബന്ധന. 18 വയസ്സിനു മുകളിലുള്ള വിനോദ സഞ്ചാരിക്ക് ടാക്സ് റീ ഫണ്ടിന് അർഹതയുണ്ട്. പ്ലാനറ്റ് എന്ന കമ്പനിക്കാണ് യുഎഇയിൽ ടാക്സ് ഫ്രീ റജിസ്ട്രേഷന് അനുമതിയുള്ളത്.
റീഫണ്ടിന് ചെയ്യേണ്ടത്
പ്ലാനറ്റ് ടാക്സ് ഫ്രീ റജിസ്ട്രേഷനുള്ള ഷോപ്പിൽ നിന്നായിരിക്കണം സാധനം വാങ്ങേണ്ടത്. കുറഞ്ഞത് 250 ദിർഹത്തിന്റെ ഒറ്റ ബില്ലാകണം. ഷോപ്പിൽ തന്നെ പേര്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യിക്കണം. പഴയ സംവിധാനമുള്ള ഷോപ്പിൽ പ്രിന്റഡ് ബില്ലിന് പുറത്ത് ടാക്സ് ഫ്രീ ടാഗ് സീൽ ചെയ്തുതരും. പുതിയ സംവിധാനമായ ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റമുള്ള കടകളാണെങ്കിൽ റജിസ്റ്റർ ചെയ്ത ശേഷം ഡിജിറ്റൽ ബിൽ എസ്എംഎസ് ആയി ലഭിക്കും. ഈ ലിങ്കിലോ പ്ലാനറ്റ് ടാക്സ് ഫ്രീ ആപ്പിലോ പ്രവേശിച്ച് ടാക്സ് ഫ്രീ റജിസ്ട്രേഷൻ നടത്തിയെന്ന് ഉറപ്പാക്കാം.
പ്രസ്തുത ഉൽപന്നവും ബില്ലുമായി കര, നാവിക, വ്യോമ കവാടങ്ങളിലെ ടാക്സ് റീഫണ്ട് കൗണ്ടറിൽ ഹാജരാക്കി പാസ്പോർട്ടും ബാങ്ക് അക്കൗണ്ട് വിവങ്ങളും നൽകി റജിസ്റ്റർ ചെയ്താൽ 6 മണിക്കൂറിനകം രാജ്യം വിട്ടിരിക്കണം. 9 പ്രവൃത്തി ദിവസത്തിനകം പണം അക്കൗണ്ടിലെത്തും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
എയർപോർട്ടിൽ ചെക്ക്-ഇൻ ചെയ്യുന്നതിനു മുൻപു തന്നെ പ്ലാനറ്റ് ടാക്സ് ഫ്രീ കൗണ്ടറിൽ ചെന്ന് ടാക്സ് റീഫണ്ടിന് അപേക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് ബില്ലും ഉൽപന്നങ്ങളും ഉദ്യോഗസ്ഥരെ കാണിച്ച് ബോധിപ്പിക്കണം. വാങ്ങിയ സാധനങ്ങളെല്ലാം ലഗേജിൽ ഇട്ട് ചെക്ക്-ഇൻ ചെയ്ത ശേഷം ബില്ലു മാത്രമായി റീഫണ്ടിന് അപേക്ഷിച്ചാൽ കിട്ടില്ല. ടാക്സ് ഫ്രീ റജിസ്ട്രേഷൻ ഇല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് റീഫണ്ട് ലഭിക്കില്ല.
ഉദാഹരണത്തിന് പ്ലാനറ്റ് ടാക്സ് ഫ്രീ റജിസ്ട്രേഷൻ എടുക്കാത്ത ആപ് സ്റ്റോറിൽനിന്ന് ഫോണോ മറ്റു ഉൽപന്നങ്ങളോ വാങ്ങുന്ന ടൂറിസ്റ്റിന് റീ ഫണ്ട് ലഭിക്കില്ല. ഈ സൗകര്യമുള്ള മറ്റു സ്റ്റോറുകളിൽനിന്ന് ഐഫോണോ മറ്റോ വാങ്ങുകയും ടാക്സ് റീഫണ്ട് റജിസ്ട്രേഷൻ നടത്തുകയും ചെയ്താൽ ടാക്സ് തിരിച്ചുകിട്ടും. ഒരു ബില്ലിന് 4.80 ദിർഹം എന്ന തോതിൽ ഫീസ് കുറച്ച ശേഷം അടച്ച മൊത്തം വാറ്റ് തുകയുടെ 87% വിനോദസഞ്ചാരിക്ക് തിരികെ ലഭിക്കും. വിമാന ജീവനക്കാർക്ക് ടാക്സ് വീണ്ടെടുക്കാൻ അനുമതിയില്ല.