പൊതുമാപ്പ്: ഹെൽപ് ഡെസ്കുമായി ഇസിഎച്ച്
ദുബായ് ∙ യുഎഇയിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന പൊതുമാപ്പ് കാലത്ത് പ്രവാസികൾക്ക് സഹായഹസ്തവുമായി ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ.

ദുബായ് ∙ യുഎഇയിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന പൊതുമാപ്പ് കാലത്ത് പ്രവാസികൾക്ക് സഹായഹസ്തവുമായി ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ. പ്രവാസികൾക്ക് വേണ്ടി ഇതിനായി ഹെൽപ് ഡെസ്ക് അടക്കമുള്ള വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി സിഇഒ ഇഖ്ബാൽ മാർക്കോണി അറിയിച്ചു.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും സേവനം നൽകുന്നതിന് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന കേന്ദ്രം കൂടിയാണ് ഇസിഎച്ച് ഡിജിറ്റൽ. അൽ ബർഷ മാൾ, ഖിസൈസ് പ്ലാസ, അൽ ബുസ്താൻ സെന്റർ, അൽ ഖിസൈസ് മെട്രോ എന്നിവിടങ്ങളിലെ കേന്ദ്രത്തിൽ സേവനം ലഭ്യമാകും.
കോവിഡ്19 കാലത്ത് യാത്രാ വിലക്കിനെ തുടർന്ന് നാട്ടിലകപ്പെട്ട പ്രവാസികളെ യുഎഇയിൽ തിരിച്ചെത്തിക്കുന്നതിന് കേരളത്തിൽ നിന്ന് ആദ്യമായി ദുബായിലേയ്ക്ക് ചാർട്ടേർഡ് വിമാനം ഏർപ്പാടാക്കിയതും ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.