സൗദി അറേബ്യയുടേയും ഇന്ത്യയുടേയും പരസ്പര ബന്ധവും സഹകരണവും ഇപ്പോൾ ഏറെ ശക്തമാണ്. തൽഫലമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിക്കുകയും വളരുകയും ചെയ്യുന്നു.

സൗദി അറേബ്യയുടേയും ഇന്ത്യയുടേയും പരസ്പര ബന്ധവും സഹകരണവും ഇപ്പോൾ ഏറെ ശക്തമാണ്. തൽഫലമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിക്കുകയും വളരുകയും ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയുടേയും ഇന്ത്യയുടേയും പരസ്പര ബന്ധവും സഹകരണവും ഇപ്പോൾ ഏറെ ശക്തമാണ്. തൽഫലമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിക്കുകയും വളരുകയും ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്  ∙ സൗദി അറേബ്യയുടേയും  ഇന്ത്യയുടേയും പരസ്പര ബന്ധവും സഹകരണവും ഇപ്പോൾ ഏറെ ശക്തമാണ്. തൽഫലമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിക്കുകയും വളരുകയും ചെയ്യുന്നു. ഇതിനു പ്രധാന കാരണം സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നതാണ്.  കൂടാതെ ഇന്ത്യയുടെ  ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ സൗദിക്ക് നാലാം സ്ഥാനമാണ്.

സാമ്പത്തിക സഹകരണത്തിലെ ഈ ശ്രദ്ധേയമായ വളർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ഊന്നൽ നൽകി. 2019 ഫെബ്രുവരിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ കാഘട്ടത്തിനു തുടക്കമിട്ടു.  ഈ സന്ദർശന വേളയിലാണ് ഏറെ ശ്രദ്ധേയമായ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപികരിക്കുന്നത്. കിരീടാവകാശിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്നതിന് ഉതകും വിധം  മന്ത്രിമാരുടെ പ്രാതിനിധ്യത്തോടെയാണ് വിശാലമായ കൗൺസിൽ രൂപീകരിച്ചത്.

സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയിൽ വർധന. Image Credits: X/SaudiExports
ADVERTISEMENT

ഈ ശക്തമായ ബന്ധങ്ങളുടെ ചട്ടക്കൂടിനുള്ളിൽ, സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ 'സൗദി എക്‌സ്‌പോർട്ട്‌സ്' സാമ്പത്തിക സഹകരണം ഏകീകരിക്കുന്നതിനും എണ്ണ ഇതര കയറ്റുമതി വികസിപ്പിക്കുന്നതിനുമായ് ഇന്ത്യൻ വിപണിയിൽ വിവിധതരം സൗദി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയിൽ വർധന. Image Credits: X/SaudiExports

സൗദി കയറ്റുമതിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും താൽപ്പര്യമുള്ള കക്ഷികൾക്കും സന്ദർശകർക്കും പ്രദർശിപ്പിക്കുന്നതിനും അവരുടെ കയറ്റുമതിയുടെ വ്യാപ്തി വിപുലീകരിക്കാനും പ്രത്യേക രാജ്യാന്തര എക്സിബിഷനുകളിലും മേളകളിലും പങ്കെടുക്കാൻ അതോറിറ്റി താൽപ്പര്യപ്പെടുന്നു.

ADVERTISEMENT

ഇത്തരം എക്‌സിബിഷനുകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ട്, 25 പ്രമുഖ സൗദി ദേശീയ കമ്പനികൾ ഉൾപ്പെടുന്ന പവലിയനുമായി ഓഗസ്റ്റ് 28 മുതൽ 30 വരെ മുംബൈയിൽ നടന്ന “അനുഗ ഇന്ത്യ 2024” എക്‌സിബിഷനിൽ “സൗദി മെയ്ഡ്” എന്ന പേരിൽ 'സൗദി എക്‌സ്‌പോർട്ട്സ്' പങ്കെടുത്തു കഴിഞ്ഞു. ഇതിലൂടെ നിരവധി ഇറക്കുമതി വിതരണ സ്ഥാപനങ്ങൾ വഴി സൗദി കോഫി, തേൻ, പലതരം ഈന്തപ്പഴം, ഈന്തപ്പഴ ഉപഉൽപ്പന്നങ്ങൾ അടക്കമുള്ള വ്യത്യസ്തമായ ഒട്ടനവധി സൗദി ഉൽപന്നങ്ങൾ എറ്റവും മികച്ച ലോകോത്തര ഗുണനിലവാരത്തിൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചുകഴിഞ്ഞു.

സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയിൽ വർധന. Image Credits: X/SaudiExports

രാജ്യത്തിന്റെ വിഷൻ 2030 ന് അനുസൃതമായി, സൗദി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുമുള്ള 'സൗദി എക്സപോർട്സ്' പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന, ഭക്ഷ്യ ഉൽപന്ന മേഖലയിലെ 25 പ്രമുഖ ദേശീയ കമ്പനികൾ ഉൾപ്പെടുന്ന പവലിയൻ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും എണ്ണ ഇതര കയറ്റുമതി വികസിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ADVERTISEMENT

 സൗദിയുടെ ഇന്തപ്പഴമടക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെ ആകെ കയറ്റുമതിയുടെ മൂല്യം 2023-ൽ 19 ബില്യൽ റിയാലിൽ അധികം വരുന്നുണ്ട്. ഉയർന്ന മികച്ച നിലവാരമുള്ള സൗദി ഈന്തപ്പഴം ലോകമെമ്പാടുമുള്ള 119-ലധികം രാജ്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ സൗദിയിലെ   ചെമ്മീനിന്റെ ഉൽപാദന ശേഷി ഇരുപതിനായിരം ടൺ കവിഞ്ഞു. ഇത് മൂലം ആഗോളതലത്തിൽ ചെമ്മീൻ പ്രധാന കയറ്റുമതിക്കാരിൽ ഒന്നായി സൗദി മാറി. ആഗോള വിപണിയിലെ ഈ മികച്ച സാന്നിധ്യത്തിലൂടെ സൗദി ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും വ്യക്തമായി പ്രകടമാണ്. 

'സൗദി എക്‌സ്‌പോർട്ട്‌സ്' കയറ്റുമതിക്കാരുടെ സന്നദ്ധത വർധിപ്പിക്കാനും അവർക്ക് പ്രത്യേക വിവരങ്ങളും പഠനങ്ങളും നൽകാനും ശ്രമിക്കുന്നു.  അനുയോജ്യമായ കയറ്റുമതി അവസരങ്ങൾ കണ്ടെത്താൻ ഇതിലൂടെ അവരെ സഹായിക്കുന്നുണ്ട്. കൂടാതെ വിവിധ വർക്ക്‌ഷോപ്പുകളും പരിശീലന കോഴ്‌സുകളും സംഘടിപ്പിച്ച് കയറ്റുമതിക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള താൽപ്പര്യത്തിന് പുറമേയാണിത്.

സൗദി ഉൽപന്നങ്ങൾക്കുള്ള വാണിജ്യ അവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള വ്യഗ്രത പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യൻ വിപണികളിലേക്കുള്ള സൗദി ഉൽപന്നങ്ങളുടെ പ്രവേശനം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഗവേഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയിലും ബംഗ്ലാദേശിലും കയറ്റുമതി ശാക്തീകരിക്കാൻ അതോറിറ്റി  ശിൽപശാല നടത്തിയിരുന്നു.

കയറ്റുമതിക്കാരെ ശാക്തീകരിക്കുന്നതിനും അവർ നേരിടുന്ന വെല്ലുവിളികളായ കസ്റ്റംസ്, കസ്റ്റംസ് ഇതര നിയന്ത്രണങ്ങൾ, സാമ്പത്തിക, ലോജിസ്റ്റിക്കൽ വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിനും സൗദി എക്‌സ്‌പോർട്ട്‌സ് വലിയ ശ്രദ്ധ ചെലുത്തുന്നു, ഇന്ത്യൻ വിപണികളിൽ വിജയകരമായി പ്രവേശിക്കുന്നതിനുള്ള കമ്പനികളുടെ കഴിവുകൾ വർധിപ്പിക്കുന്ന പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതിയുടെ മൂല്യം 2023ൽ 23 ബില്യൻ റിയാലിലും അധികമായിരുന്നു. 2024 പകുതി വരെ സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയുടെ മൂല്യം ഏകദേശം 1.7 ബില്യൻ സൗദി റിയാലാണ്.  കെമിക്കൽ, അനുബന്ധ വ്യവസായ ഉൽപന്നങ്ങളിൽ  704.2  ദശലക്ഷം സൗദി റിയാൽ, പ്ലാസ്റ്റിക്, റബ്ബർ, ഉൽപ്പന്നങ്ങൾ 382.9 ദശലക്ഷം സൗദി റിയാൽ,  മുത്തുകൾ, വിലയേറിയ കല്ലുകൾ 313 ദശലക്ഷം സൗദി റിയാൽ എന്നിങ്ങനെയാണ് വ്യാപാര നേട്ടം കൈവരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2019 മുതൽ 2023 വരെയും ഇന്ത്യയിലേക്കുള്ള സൗദിയുടെ എണ്ണ ഇതര കയറ്റുമതി ഏകദേശം 100 ബില്യൻ സൗദി റിയാലാണ്. ഇത് ഇന്ത്യൻ വിപണികളിലെ സൗദി ഉൽപ്പന്നങ്ങളുടെ കരുത്തും മത്സരക്ഷമതയും പ്രതിഫലിപ്പിക്കുന്നു.

English Summary:

Increase in non-oil exports from Saudi Arabia to India.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT