കെഎച്ച്ജിസിയും എച്ച്സിഎച്ച്എഫും കരാറിൽ ഒപ്പിട്ടു
മനാമ/ യുകെ ∙ കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (കെഎച്ച്ജിസി) യും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും (എച്ച്സിഎച്ച്എഫ്) 'സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം' എന്ന പരിപാടി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു.

മനാമ/ യുകെ ∙ കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (കെഎച്ച്ജിസി) യും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും (എച്ച്സിഎച്ച്എഫ്) 'സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം' എന്ന പരിപാടി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു. ബഹുമാനം, മതപരവും സാംസ്കാരികവുമായ സംവാദം, സംഘർഷ പരിഹാരം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവിലും യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വിവിധ പരിശീലനങ്ങളും കോഴ്‌സുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടിനെ കെഎച്ച്ജിസി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പ്രശംസിച്ചു. ബഹ്‌റൈൻ-യുകെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമാധാനപരമായ സഹവർത്തിത്വവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രശസ്തമായ ബ്രിട്ടീഷ് അക്കാദമിക് സ്ഥാപനങ്ങളുമായുള്ള ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഡോ. ഷെയ്ഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
മതങ്ങളും നാഗരികതകളും തമ്മിലുള്ള ഐക്യം, സമാധാനം, ധാരണ, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
എച്ച്‌സിഎച്ച്എഫ് സെക്രട്ടറി ജനറൽ എച്ച്ഇ അംബാസഡർ ഡോ. ഖാലിദ് ഗാനേം അൽ ഗൈത്ത് ഇരു സംഘടനകളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം എടുത്തുപറഞ്ഞു. പരിപാടിയിൽ 100 യുവ നേതാക്കളെ നാല് വർഷത്തേക്ക് പരിശീലിപ്പിക്കാനാണ് പദ്ധതി.
സംഘട്ടനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും ഐക്യദാർഢ്യം, സമാധാനം, സംവാദം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്ന യുവനേതാക്കളെ ഒരുക്കിയെടുക്കുകയുമാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്. ഫെയ്ത്ത് ഇൻ ലീഡർഷിപ്പിന്റെയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന 1928 ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പങ്കാളിത്തത്തോടെയാണ് 'സമാധാനപരമായ സഹവർത്തിത്വത്തിലെ ലീഡർഷിപ്പ്' ഒരുക്കുന്നത്.