ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും
ദോഹ ∙ രണ്ടുമാസത്തെ വേനൽ അവധിക്കാലം കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും.215ഓളം സർക്കാർ സ്കൂളുകളിലായി 1.31 ലക്ഷം വിദ്യാർഥികൾ പുതിയ അക്കാദമിക് വർഷം ക്ലാസിലെത്തും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലായി പതിനായിരക്കണക്കിന്

ദോഹ ∙ രണ്ടുമാസത്തെ വേനൽ അവധിക്കാലം കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. 215ഓളം സർക്കാർ സ്കൂളുകളിലായി 1.31 ലക്ഷം വിദ്യാർഥികൾ പുതിയ അക്കാദമിക് വർഷം ക്ലാസിലെത്തും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തും.
സെറ്റംബർ ഒന്നിന് വിദ്യാർഥികളെ വരവേൽക്കാനായി രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും സജ്ജമായതായി ഖത്തർ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം സ്കൂൾ ആൻഡ് സ്റ്റുഡൻറ്സ് ഡയറക്ടർ മറിയം അൽ നിസ്ഫ് അൽ ബുഐനാൻ പറഞ്ഞു. ഏറ്റവും മികച്ച വിദ്യഭ്യാസ സാഹചര്യവും, അധ്യാപകരും, പഠന രീതികളുമായാണ് ആരംഭിക്കുന്നതെന്നും ഖത്തർ ന്യൂസ് ഏജൻസിക്കു നലകിയ അഭിമുഖത്തിൽ അവർ അറിയിച്ചു. 1.31 ലക്ഷം വിദ്യാർഥികളാണ് രാജ്യത്തെ 215ഓളം സർക്കാർ സ്കൂളുകളിലായി സെപ്റ്റംബർ ഒന്നിന് വീണ്ടും പഠനത്തിരക്കിലേക്ക് തിരികെയെത്തുന്നത്.
60 പൊതു കിൻഡർഗർട്ടനുകൾ, 70 ഇൻറഗ്രേഷൻ സ്കൂൾ, ഏഴ് അൽ ഹിദായ സ്പെഷൽ സ്കൂൾ എന്നിവയിലും സെപ്റ്റംബർ ഏഴിന് ക്ലാസുകൾ ആരംഭിക്കും. ഇതിനു പുറമെ, വിവിധ രാജ്യങ്ങളുടെ സിലബസ് പിന്തുടരുന്ന 300ലേറെ സ്വകാര്യ സ്കൂളുകളിലും ഇതേ ദിവസം തന്നെയാണ് പ്രവൃത്തി ദിനം ആരംഭിക്കുന്നത്. സർക്കാർ സ്കൂളുകളിലെയും കിൻഡർഗർട്ടനുകളിലെയും വിദ്യാർഥി റജിസ്ട്രേഷൻ വിദ്യഭ്യാസ മന്ത്രാലയത്തിൻെറ ‘മആരിഫ് പോർട്ടൽ വഴി ആരംഭിച്ചു. റജിസ്ട്രേഷൻ നടപടികൾ ഓൺലൈൻവഴി പൂർത്തിയാക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അൽ ബുഐനാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്ക് മികച്ച പഠന നിലവാരം ഉറപ്പാക്കാൻ മന്ത്രാലയം നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായും അറിയിച്ചു. ഏറ്റവും മികച്ച തലമുറയെ സൃഷ്ടിക്കാനാണ് വിദ്യഭ്യാസ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. മത്സരാധിഷ്ടിതമാക്കാനും, വ്യക്തിത്വ വികസനം, സാമൂഹിക, സാംസ്കാരിക ബോധത്തോടെയുള്ള വളർച്ച ഉറപ്പാക്കാനും അകാദമിക് മികവ് നേടാനും ലക്ഷ്യമിടുന്നതാണ് ഓരോ പ്രവർത്തനവും.
കഴിഞ്ഞ ആഴ്ചകളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ‘ബാക് ടു സ്കൂൾ’ പരിപാടികൾ സമാപിച്ചു. കുട്ടികൾക്കായി വിനോദ വിജ്ഞാന പരിപാടികൾ കോർത്തിനക്കിയായിരുന്നു ബാക് ടു സ്കൂൾ ക്യാമ്പയിൻ. നാളെ ഖത്തറിലെ വിദ്യാലയങ്ങളെല്ലാം സജീവമാവാനിരിക്കെ ഗതാഗത പ്ലാനുകളൊരുക്കി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്കും രംഗത്തുണ്ട്.
റോഡിലെ തിരക്ക് കുറയ്ക്കാനും, അപകടങ്ങൾ ഒഴിവാക്കാനും, വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പ്ലാനുകൾ സജ്ജമാക്കിയാണ് ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് പുതിയ അധ്യയന വർഷം വരവേൽക്കുന്നതെന്ന് ട്രാഫിക് മീഡിയ ഓഫീസർ ലഫ്. അബ്ദുൽമുഹസിൻ അൽ അസ്മർ അൽ റുവൈലി അറിയിച്ചു.
പുതിയ അധ്യായന വർഷത്തിന്റെ ആരംഭമായി ബന്ധപ്പെട്ടുകൊണ്ട് വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക കുടുംബങ്ങളും കഴിഞ്ഞ ആഴ്ചകളിലാണ് അവധി കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തിയത്. പെൻസിൽ മുതൽ യൂണിഫോം വരെ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് രക്ഷിതാക്കൾ. ഖത്തർ വിദ്യാഭ്യാസ കലണ്ടറിൽ നാളെ പുതിയ അധ്യായന വർഷമാണ് ആരംഭിക്കുന്നതെങ്കിലും ഇന്ത്യൻ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം 2024 - 25 അധ്യാന വർഷത്തിന്റെ തുടർച്ചയാണ്. ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിച്ച പുതിയ അധ്യായന വർഷത്തിന്റെ ഒന്നാം ഘട്ടം ജൂണിലാണ് അവസാനിച്ചത്. രണ്ടുമാസത്തെ അവധിക്ക് ശേഷം ഇന്ത്യൻ സ്കൂളുകൾ അധ്യയനവർഷത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.