ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ ഭാരവാഹികളും അധ്യാപകരും കൂടി.

ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ ഭാരവാഹികളും അധ്യാപകരും കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ ഭാരവാഹികളും അധ്യാപകരും കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/ തിരുവനന്തപുരം∙ ലോകത്തെങ്ങുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി  കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃ ദേശത്തോള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ വയനാടിനൊരു ഡോളർ എന്ന പദ്ധതി ആവിഷ്കരിച്ചത്.  ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ ഭാരവാഹികളും അധ്യാപകരും കൂടി. 

 25 ദിവസത്തെ ക്യാംപെയ്നിൽ  കൈകോർത്തപ്പോൾ വയനാടിനായി അരക്കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞു. ഓരോ ചാപ്റ്ററിൽ നിന്നും കണ്ടെത്തുന്ന തുക അവർ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് പദ്ധതി. ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽ നിന്നും അയക്കുന്ന തുകകൾ ക്രോഡീകരിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. 

English Summary:

The children of the Malayalam Mission chapters worldwide joined hands for their motherland, donating half a crore rupees to the Chief Minister's Relief Fund