സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബാക്ക് ടു സ്കൂളിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ആഭിമുഖ്യത്തിൽ പൊതു, സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

മനാമ ∙ ബാക്ക് ടു സ്കൂളിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ആഭിമുഖ്യത്തിൽ പൊതു, സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വേഗപരിധി, കൃത്യമായ പാതയിൽമാത്രം സഞ്ചരിക്കുക, ഓരോ തരം വാഹനങ്ങൾക്കുമുള്ള യാത്രക്കാരുടെ എണ്ണം തുടങ്ങി ഡ്രൈവർമാർ പാലിക്കേണ്ട ഗതാഗത നിയമങ്ങളെപ്പറ്റി ഉദ്യോഗസ്‌ഥർ ക്ലാസ് എടുത്തു .
വിദ്യാർഥികളെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന്റെ പ്രാധാന്യം ഗതാഗത മന്ത്രാലയ ഉദ്യോഗസ്‌ഥർ വ്യക്തമാക്കി. സ്‌കൂൾ ഗേറ്റുകളിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ഡ്രൈവർമാർ തെറ്റായ പാർക്കിങ് ഒഴിവാക്കുകയും സ്‌കൂൾ ഗാർഡുകളോടൊപ്പം ട്രാഫിക്, കമ്മ്യൂണിറ്റി പൊലീസുമായി സഹകരിക്കുകയും വേണമെന്നും ഡ്രൈവർമാരോട് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു.