ഭക്ഷ്യ സുരക്ഷ കർശനമാക്കാൻ സൗദി: ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താൻ നീക്കം
ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ.
ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ.
ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ.
റിയാദ്∙ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ. ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വൻതോതിലുള്ള പിഴ ചുമത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള നിർദ്ദേശം പുതിയ നിയമത്തിലുണ്ട്.
ഈ നടപടിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിറ്റഴിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും. പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായുള്ള സർവേ ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
ലംഘനങ്ങളുടെ തരംതിരിച്ചുള്ള പട്ടികയും പിഴകളും സർവേയുടെ ഭാഗമായി ലഭിക്കുന്ന നിർദേശം അനുസരിച്ച് പരിഷ്കരിക്കും. സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ച് പിഴത്തുകയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, വലിയ സ്ഥാപനങ്ങൾക്ക് കൂടുതൽ പിഴയും ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയുമാണ് ചുമത്തുക.
കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്ന ഹൈപ്പർമാർക്കറ്റുകൾക്ക് 20,000 റിയാലും, ചെറുകിട ഗ്രോസറികൾക്ക് 12,000 റിയാലും പിഴ ചുമത്തും. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യം നൽകുന്നതിനും വലിയ തോതിൽ പിഴ ചുമത്തും. സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും.