ദുബായ് ∙ വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്കു യുഎഇ അനുവദിച്ച പൊതുമാപ്പ് ഇന്നു മുതൽ പ്രാബല്യത്തിൽ. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാം. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്കു യുഎഇ അനുവദിച്ച പൊതുമാപ്പ് ഇന്നു മുതൽ പ്രാബല്യത്തിൽ. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാം. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ വീസയിൽ യുഎഇയിലേക്കു മടങ്ങി വരികയോ ചെയ്യാം. ഐസിപി, ജിഡിആർഎഫ്എ ഓഫിസുകളിലും രാജ്യത്തെ ആമർ സെന്ററുകളിലും പൊതുമാപ്പ് അപേക്ഷകൾ ഇന്നു രാവിലെ മുതൽ സ്വീകരിച്ചു തുടങ്ങും. 

പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ അപേക്ഷകളിൽ 24 മണിക്കൂറിനകം നടപടി എടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പൂർത്തിയാക്കി. മുൻകൂട്ടി അനുമതി എടുക്കാതെ പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ എത്തി അപേക്ഷ നൽകാം. 

ADVERTISEMENT

അപേക്ഷകർക്ക് താൽക്കാലിക ഔട്പാസ് ഇവിടെനിന്നു ലഭിക്കും. പൊതുമാപ്പിലൂടെ രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തത്കാൽ പാസ്പോർട്ടിനായി ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകരുടെ സൗകര്യാർഥം പൊതുമാപ്പ് കഴിയും വരെ ഞായറാഴ്ചകളിലും ബിഎൽഎസ് ഓഫിസുകൾ പ്രവർത്തിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം.

എംബസിയുടെ ഔട്പാസ് ലഭിച്ചാൽ രാജ്യം വിടുന്നതിനുള്ള എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. ഐസിപി സെന്ററുകൾ, അംഗീകൃത ടൈപ്പിങ് കേന്ദ്രങ്ങൾ, ഐസിപിയുടെ ഓൺലൈൻ സംവിധാനം, ദുബായിലെ എല്ലാ ആമർ സെന്ററുകൾ, അൽ അവീറിലെ ജിഡിആർഎഫ്എ ഓഫിസ് എന്നിവിടങ്ങളിൽ എക്സിറ്റ് പെർമിറ്റിന് അപേക്ഷ നൽകാം. സ്വന്തമായി പാസ്പോർട്ട് കയ്യിൽ ഇല്ലാത്തവരാണ് ഔട്പാസിനായി എംബിസിയെ സമീപിക്കേണ്ടത്. ഔട്പാസ് ലഭിച്ചു കഴിഞ്ഞാൽ, പൊതുമാപ്പിനായി അപേക്ഷ നൽകാം. 

ADVERTISEMENT

എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ പൊതുമാപ്പ് കാലാവധി കഴിയും മുൻപ് രാജ്യം വിടണം. ഇത്തരം അപേക്ഷകൾക്ക് ഫീസോ പിഴയോ ഉണ്ടായിരിക്കില്ല. പൊതുമാപ്പ് അംഗീകരിച്ച് ഔട്പാസ് നൽകിയാൽ 14 ദിവസത്തിനുള്ളിൽ രാജ്യത്തിനു പുറത്തു പോകണമെന്നാണ് നിയമം. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ അവർക്കു ജോലി ലഭിച്ചതായി അറിയിച്ചു കമ്പനികൾ നൽകുന്ന ഓഫർ ലെറ്റർ ഹാജരാക്കി പുതിയ വീസ നേടണം. നിയമലംഘകർ പൊതുമാപ്പ് ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് കടുത്ത ശിക്ഷാ നടപടികൾ േനരിടേണ്ടി വരും. 

എല്ലാ നിയമ ലംഘനങ്ങളും തിരുത്താനുള്ള അവസരമാണിത്. പിന്നീട്, പിടിക്കപ്പെട്ടാൽ, നാടുകടത്തൽ ഉൾപ്പെടെ ശിക്ഷയുണ്ടാകും. അത്തരത്തിൽ നാടു കടത്തപ്പെട്ടാൽ ആജീവനാന്ത വിലക്കും ലഭിക്കും. എന്നാൽ, പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് യുഎഇയിലേക്കു തിരികെ വരുന്നതിന് വിലക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

ADVERTISEMENT

ഔട്പാസ് എന്ന യാത്രാരേഖ
പാസ്പോർട്ടിന്റെ കാലാവധി കഴിയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നവർക്ക് എംബസി നൽകുന്ന യാത്രാ രേഖയാണ് ഔട്പാസ്. നിയമ ലംഘകർക്ക് അവരുടെ രേഖകൾ ശരിയാക്കി രാജ്യം വിടാൻ ഐസിപി നൽകുന്ന അനുമതി രേഖകയാണ് എക്സിറ്റ് പെർമിറ്റ്.

English Summary:

UAE Amnesty 2024 starting on Sunday September 1