ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത
അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു യുഎഇ. കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ മുന്നറിയിപ്പില്ല.

ദുബായ് ∙ അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു യുഎഇ. കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലൂടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നീങ്ങുമെങ്കിലും ഇന്ന് ഉച്ചയോടെ ശക്തി കുറയുമെന്നാണ് കരുതുന്നത്. ഉഷ്ണമേഖലാ ന്യൂനമർദ്ദമായി രൂപാന്തരപ്പെടും.
മണിക്കൂറിൽ 60 –80 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഒമാൻ കടലും, അറേബ്യൻ ഗൾഫും പ്രക്ഷുബ്ദമായിരിക്കും. കടൽ നിരപ്പ് ഉയരാനും സാധ്യതയുണ്ട്.