ദുബായ് ∙ യുഎഇയിൽ താമസിക്കുന്നത് നിയമവിധേയമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇന്ന്(ഞായർ) രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലെത്തിത്തുടങ്ങി.

ദുബായ് ∙ യുഎഇയിൽ താമസിക്കുന്നത് നിയമവിധേയമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇന്ന്(ഞായർ) രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലെത്തിത്തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ താമസിക്കുന്നത് നിയമവിധേയമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇന്ന്(ഞായർ) രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലെത്തിത്തുടങ്ങി. കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ താമസ വീസയിലും സന്ദർശക വീസയിലും രാജ്യത്ത് തുടർന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ഒട്ടേറെ പേർ മുന്നോട്ടുവന്നു.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.

ദുബായിൽ 86 ആമർ കേന്ദ്രങ്ങളിലും ജിഡിആർഎഫ്എയുടെ അവീറിലെ താത്കാലിക കേന്ദ്രത്തിലും പൊതുമാപ്പിന് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അവീറിലെ കേന്ദ്രത്തിൽ രാവിലെ 8ന് തന്നെ ക്യൂ പ്രത്യക്ഷപ്പെട്ടു. യുഗാണ്ടൻ സ്വദേശി ക്രിസ്റ്റഫർ ക്യൂനെമർ (29)ആണ് ആദ്യമായി അപേക്ഷ സമർപ്പിച്ച് അനുമതി നേടിയത്.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.
ADVERTISEMENT

കഴിഞ്ഞ 2 വർഷമായി ഇദ്ദേഹം അനധികൃതമായി താമസിക്കുകയായിരുന്നു. 2020 നവംബറിൽ ദുബായിൽ എത്തിയ ക്രിസ്റ്റപർ ക്ലീനറായും പിന്നീട് സുരക്ഷാ ജീവനക്കാരനായും ജോലി ചെയ്തു. ഇദ്ദേഹം ജോലി ചെയ്തിരുന്ന മുൻ കമ്പനി  വർക്ക് പെർമിറ്റ് റദ്ദാക്കുകയും  പുതിയ ജോലി കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞില്ല. തുടർന്ന്  പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടതായി പറഞ്ഞു. 

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.

പൊതുമാപ്പിനെക്കുറിച്ച് കേട്ടയുടനെ നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റെടുത്തു. ഇന്ന് രാവിലെ തന്നെ കേന്ദ്രത്തിലെത്തി ക്യൂവിൽ ഒന്നാമനായി നിലയുറപ്പിച്ചു. സിസ്റ്റത്തിൽ വിരലടയാളം ഉള്ള താമസക്കാരനായതിനാൽ എക്സിറ്റ് പാസ് ലഭിക്കുന്ന പ്രക്രിയ ഉടൻ തന്നെ നടന്നു. യുഎഇയോട് താത്കാലികമായി വിടപറഞ്ഞ് 10.30 നുള്ള വിമാനത്തിൽ ക്രിസ്റ്റഫർ യാത്രയായി. ഇവിടെയെത്തുന്ന മറ്റു അപേക്ഷകരിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.
ADVERTISEMENT

ഒട്ടേറെ ഇളവുകൾ
പിഴ ഒഴിവാക്കുന്നതടക്കം ഒട്ടേറെ ഇളവുകളാണ് അധികൃതർ അനധികൃതമായി ഇവിടെ താമസിക്കുന്ന വിദേശികൾക്ക് അനുവദിച്ചിട്ടുള്ളത്. യുഎഇയിൽ നിന്ന് തിരിച്ചുപോകണമെന്ന നിർബന്ധമില്ലെങ്കിലും താമസ രേഖകൾ ശരിയാക്കി പദവി നിയമപരമാക്കണമെന്ന് നിബന്ധന പാലിക്കണം.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.
ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ചിത്രം: പ്രമദ് ബി. കുട്ടി.

യുഎഇയിൽ ജനിച്ച കുട്ടികൾക്കുള്ള വീസയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്കും ഇളവ് ലഭിക്കും. ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന പൊതുമാപ്പിന് ഇതിനുള്ളിൽ അപേക്ഷിക്കണം. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ ശക്തമായ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

English Summary:

UAE Visa Amnesty Program Begins: Ugandan Native was the First to Get Outpass