പൊതുമാപ്പ്: അബുദാബിയിൽ ആദ്യദിനം അപേക്ഷകർ കുറവ്
അബുദാബി ∙ പൊതുമാപ്പിന്റെ ആദ്യ ദിനം അബുദാബിയിൽ അപേക്ഷകർ കുറവ്.
അബുദാബി ∙ പൊതുമാപ്പിന്റെ ആദ്യ ദിനം അബുദാബിയിൽ അപേക്ഷകർ കുറവ്.
അബുദാബി ∙ പൊതുമാപ്പിന്റെ ആദ്യ ദിനം അബുദാബിയിൽ അപേക്ഷകർ കുറവ്.
അബുദാബി ∙ പൊതുമാപ്പിന്റെ ആദ്യ ദിനം അബുദാബിയിൽ അപേക്ഷകർ കുറവ്. ഷഹാമയിലെ ഐസിപി സെന്ററിൽ രാവിലെ ഏതാനും പേർ എത്തിയെങ്കിലും ഓഫിസ് തുറന്നിരുന്നില്ല.
തുടർന്ന് അപേക്ഷകർ സ്വൈഹാനിലെ ഐസിപി കേന്ദ്രത്തിലെത്തി. ഇവിടെ അപേക്ഷകർക്കായി വിശാലമായ ശീതീകരിച്ച ടെന്റ് ഒരുക്കിയിട്ടുണ്ടെങ്കിലും വളരെ കുറച്ചുപേർമാത്രമാണ് എത്തിയത്. അപേക്ഷാ നടപടികൾ പൂർത്തിയാക്കി വരാൻ ആവശ്യപ്പെട്ടു പലരെയും ടൈപ്പിങ് സെന്ററുകളിലേക്കു മടക്കി അയച്ചു. പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്കു പോകണ്ടവർ ഐസിപി വെബ്സൈറ്റിലോ അംഗീകൃത ടൈപ്പിങ് സെന്ററിലോ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ച ശേഷമാണ് അബുദാബി സ്വൈഹാനിലെ കേന്ദ്രത്തിൽ എത്തേണ്ടത്. ബയോമെട്രിക് ഫിംഗർ പ്രിന്റ് രേഖപ്പെടുത്തിയവർക്ക് നേരിട്ട് കേന്ദ്രത്തിൽ എത്തിയാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കും.
അല്ലാത്തവർ (15 വയസ്സിനു മുകളിലുള്ളവർ) സ്വൈഹാൻ, അൽദഫ്റ, അൽഐൻ എന്നീ കേന്ദ്രങ്ങളിൽ വിരലടയാളം രേഖപ്പെടുത്തിയ ശേഷം അപേക്ഷയുമായി എത്തിയാൽ നടപടി പൂർത്തിയാക്കാം. ഒരിക്കൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. രേഖകൾ ശരിയാക്കി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ടൈപ്പിങ് സെന്ററിൽ നിന്ന് ടൈപ്പ് ചെയ്ത അപേക്ഷയുമായി എത്തണം. ജോലി വാഗ്ദാനം ചെയ്ത കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ ആവശ്യമാണ്. ഈ കമ്പനി പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. നിലവിലെ കമ്പനിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ താമസരേഖ പുതുക്കാനുള്ള അപേക്ഷ ഓൺലൈൻ വഴി നൽകണമെന്നും ഓർമിപ്പിച്ചു.