റിയാദ് ∙ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും സൗദി അറേബ്യ ലോകമെങ്ങും മുക്തകണ്ഠം പ്രശംസപിടിച്ചു പറ്റിയ ശ്രദ്ധേയമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏറെ സങ്കീർണ്ണമായ വേർപെടുത്തൽ പ്രക്രിയ ഇതുവരെ 60 എണ്ണം എത്തിയിട്ടുണ്ട്. അതിസൂക്ഷമതയും ജാഗ്രതയോടും കൂടിയ ഈ പ്രവർത്തനങ്ങൾ

റിയാദ് ∙ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും സൗദി അറേബ്യ ലോകമെങ്ങും മുക്തകണ്ഠം പ്രശംസപിടിച്ചു പറ്റിയ ശ്രദ്ധേയമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏറെ സങ്കീർണ്ണമായ വേർപെടുത്തൽ പ്രക്രിയ ഇതുവരെ 60 എണ്ണം എത്തിയിട്ടുണ്ട്. അതിസൂക്ഷമതയും ജാഗ്രതയോടും കൂടിയ ഈ പ്രവർത്തനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും സൗദി അറേബ്യ ലോകമെങ്ങും മുക്തകണ്ഠം പ്രശംസപിടിച്ചു പറ്റിയ ശ്രദ്ധേയമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏറെ സങ്കീർണ്ണമായ വേർപെടുത്തൽ പ്രക്രിയ ഇതുവരെ 60 എണ്ണം എത്തിയിട്ടുണ്ട്. അതിസൂക്ഷമതയും ജാഗ്രതയോടും കൂടിയ ഈ പ്രവർത്തനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  സയാമീസ്  ഇരട്ടകളെ വേർപെടുത്തുന്ന പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും സൗദി അറേബ്യ ലോകമെങ്ങും മുക്തകണ്ഠം പ്രശംസപിടിച്ചു പറ്റിയ ശ്രദ്ധേയമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏറെ സങ്കീർണ്ണമായ വേർപെടുത്തൽ പ്രക്രിയ ഇതുവരെ 60 എണ്ണം എത്തിയിട്ടുണ്ട്. അതിസൂക്ഷമതയും ജാഗ്രതയോടും കൂടിയ ഈ പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെയും  ദേശീയ ആരോഗ്യവിദഗ്ധരുടെ  കൈകളാലാണ് നിർവഹിക്കപ്പെടുന്നത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയുടെ വികസനവും ആഗോള തലത്തിൽ മേന്മയും നന്മയും പ്രതിഫലിപ്പിക്കുന്നതിന്റെ മകുടോദാഹരണമാണ്.

1990കൾ മുതലാണ് സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ആദ്യ ശസ്ത്രക്രിയ  തുടക്കം കുറിച്ചത്. ഇന്ന് സയാമീസ് ഇരട്ടകളെ ഏറെ വിശ്വാസത്തോടെ സൗദിയിൽ വിജയകരമായി വേർപെടുത്തുമ്പോൾ ഈ നേട്ടങ്ങൾ ആരോഗ്യപരിപാലനത്തിലെ ഒരു മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം  ഉയർത്തുന്നു. കൃത്യവും സങ്കീർണ്ണവുമായ ഈ മെഡിക്കൽ സ്പെഷ്യാലിറ്റിയിൽ വിജയം കൈവരിക്കുന്നത് തുടരുന്ന സ്പെഷ്യലൈസ്ഡ് വിദഗ്ധർക്ക്  പുറമേ, ഭരണകർത്താക്കളുടെ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുടെ ഫലമാണ് രാജ്യമെങ്ങും അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകളും ലോകോത്തര ചികിത്സാ രീതികളും, മരുന്നുകളും  ലഭ്യമാകുന്നത്

ADVERTISEMENT

സൗദി ഭരണകർത്താക്കളുടെ ഉദാരമായ പിന്തുണയോടെ, 34 വർഷത്തിനിടയിൽ, ലോകത്തിലെ 26 രാജ്യങ്ങളിൽ നിന്നുള്ള 139 കേസുകളുടെ മെഡിക്കൽ വിലയിരുത്തലുകളും ,  60 ഓപ്പറേഷനുകളും നടത്തി സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തിയതായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ എസ് റിലീഫ്) ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഹ്, നാഷണൽ ഗാർഡ് മന്ത്രാലയം പ്രസിദ്ധീകരിച്ച ഡോക്യുമെന്ററിയിലൂടെ സ്ഥിരീകരിച്ചു. 

 സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന രംഗത്ത് വിദഗ്ധനായ  അൽറബിയ മാത്രമേ മെഡിക്കൽ ടീമിന്റെ ഭാഗമായിരുന്നുള്ളൂ, എന്നാൽ വർഷങ്ങൾ കടന്നുപോകുകയും തുടർച്ചയായുളള പ്രവർത്തനങ്ങളിലൂടെ, മെഡിക്കൽ ടീമിലുള്ള മുഴുവൻ അംഗങ്ങളും വൈദിഗ്ധ്യവും പരിചയസമ്പന്നത കൈവരിച്ച സ്വദേശികളായ പൗരന്മാരായി മാറിയിട്ടുണ്ട്. 1990 ൽ ശസ്ത്രക്രിയ നടത്തിയെന്നും ആദ്യത്തെ വേർപിരിയൽ ശസ്ത്രക്രിയ നടത്തിയത് സൗദി ഇരട്ടകൾക്കുള്ളതാണെന്നും  അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂർ മാത്രമാണ് എടുത്തത്, എന്നാൽ സൗദി ടീം നിലവിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന് അക്കാലത്ത് മതിയായ മാധ്യമ കവറേജ് ലഭിച്ചില്ല, ഇപ്പോൾ നിരവധി പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ ഇത്തരം വിശേഷങ്ങൾ ഉൾക്കൊള്ളുന്നു.

ADVERTISEMENT

1992-ൽ സുഡാനീസ് ഇരട്ടകളായ സമ, ഹിബ എന്നിവർക്ക് നടത്തിയ രണ്ടാമത്തെ ഓപ്പറേഷൻ ഇരട്ടകളുടെ കുടുംബത്തിന് വെല്ലുവിളിയായിരുന്നു, ശസ്ത്രക്രിയ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങളിലേക്ക് പോയെങ്കിലും അവിടെയെല്ലാം നിരസിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.  സൗദി ഭരണാധികാരിയാണ് രാജ്യത്തേക്ക്  ഈ സുഡാനി ഇരട്ടകുട്ടികളെ എത്തിച്ച് മതിയായ ചികിത്സയും സർജറിയും നടത്താൻ നിർദ്ദേശിച്ചത്. മാസങ്ങളെടുത്ത് പരിശോധനകളും ചികിത്സകളും  തയാറെടുപ്പുകളും നടത്തിയാണ് പരിശോധകനായ ഡോക്ടർ അൽ റബിയുടെ നേതൃത്വത്തിൽ ചികിത്സ ടീം സർജറി പൂർത്തിയാക്കിയത്.

2007-ൽ നടന്ന ഒമാനി ഇരട്ടക്കുട്ടികളായ “സഫയും മർവയും”  വേർപെടുത്തിയത്  സൗദിയുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ശ്രദ്ധേയമാണ്. ഈ ഓപ്പറേഷൻ ഏറെ വെല്ലുവിളികളും പ്രതീക്ഷകളും നിറഞ്ഞതായിരുന്നു. തലകൾ കൂടിചേർന്ന നിലയിലായിരുന്നു ഇരു കുട്ടികളും.  അത്തരത്തിൽ ഏറെ സങ്കീർണ്ണമായ ആദ്യ സർജറിയാണ്  രാജ്യത്ത് വിജയകരമായി പൂർത്തീകരിച്ചത്. പല രാജ്യങ്ങൾക്കും മികച്ച ആരോഗ്യ രംഗവും  കഴിവുകളും പ്രാപ്തിയുമുണ്ടെങ്കിലും രോഗികൾക്ക്  പരിചരണവും ശ്രദ്ധയും നൽകുന്നതിൽ സൗദിയോളം തുല്യമായി മറ്റൊരു രാജ്യവുമില്ലെന്നാണ് കുട്ടികളുടെ പിതാവായ അൽ ജർദാനി പറയുന്നത്. സൗദിയിൽ ഇത്തരുണത്തിൽ ചികിത്സ തേടിയെത്തുന്നവർക്കായി മാനവികതയിലൂന്നിയ  ഏറ്റവും ഉന്നത നിലവാരത്തിലും ഉയർന്ന തലത്തിലുള്ള  രോഗീ പരിചരണമാണ് നൽകി വരുന്നത്.

ADVERTISEMENT

അതിന് ഉദാഹരണമായി , ഡോക്ടർ അബ്ദുല്ല അൽ റബീഹ്, മെഡിക്കൽ സംഘം നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഉദ്ധരിച്ചു ഒമാനി ഇരട്ടകളുടെ പിതാവിന് ശസ്ത്രക്രിയയ്ക്ക് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായി, ഇത് സ്ഥിതി കൂടുതൽ വഷളാക്കി.തന്റെ പെൺമക്കൾ ഉണ്ടായിരുന്ന അതേ ആശുപത്രിയിൽ തന്നെ അദ്ദേഹം ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായി, ആ സമയത്ത് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജാവ് ഇരട്ടക്കുട്ടികളുടെയും അവരുടെ പിതാവിന്റെയും അവസ്ഥ പരിശോധിക്കാൻ സന്ദർശിച്ച ആശുപത്രിയാണിത്.

2016-ൽ പാകിസ്ഥാൻ ഇരട്ടകളായ ഫാത്തിമയും മിഷാലും വിജയകരമായി വേർപിരിഞ്ഞതിന് ശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ നിന്ന് തനിക്ക് ലഭിച്ച ഫോൺ കോളിന്റെ കഥയും ഡോ. അൽ റബിയ വിവരിച്ചു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ  ചൊരിഞ്ഞ പ്രശംസ ഡോ. അൽ റബിയക്കും സംഘത്തിനും  അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും  മഹത്തായ ഈ  മാനുഷിക ക്ഷേമ മേഖലയിൽ കൂടുതൽ വിജയങ്ങൾ നേടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

English Summary:

60 surgeries have been performed in Saudi Arabia so far to separate Siamese twins.