ദുബായ്∙യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള വിമാന സർവീസ് യാഥാർഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച  സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള വിമാന സർവീസ് യാഥാർഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടർന്ന് രാജ്യാന്തര സർവീസും ആരംഭിക്കും.

ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ എന്നീ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചു. സലാം എയറിൽ റവന്യൂ ആൻഡ് നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്ടറായിരുന്ന ഇദ്ദേഹം കോവിഡ് വെല്ലുവിളികൾക്കിടയിലും കമ്പനിയെ ഉയരങ്ങളിലെത്തിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ് ടീമുകളിൽ പ്രധാനിയായിരുന്നു. അവരുടെ വളർച്ചയ്ക്കു  ഗണ്യമായ സംഭാവന നൽകി. കൂടാതെ സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക്  എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഹരീഷ് കുട്ടി.
ADVERTISEMENT

ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചയ്ക്കും  ഇന്ത്യയിലെ മുൻനിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. സെറ്റ്ഫ്ലൈ ഏവിയേഷൻ  ചെയർമാൻ അഫി അഹ്‌മദ്‌ , വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ ചേർന്ന് ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു.

വാർത്താ സമ്മേളനം.

എയർ കേരള ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് മലയാളികളുടെ  സ്വപ്ന സാക്ഷാത്കാരം കൂടിയാണെന്നും കേരളത്തിന്റെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നുവെന്നും  ഹരീഷ് കുട്ടി  പറഞ്ഞു. ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നു. വരും നാളുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയാക്കി എയർ കേരളയെ മാറ്റും.

ADVERTISEMENT

എഒസി ലഭ്യമായാലുടൻ സർവീസ് ആരംഭിക്കും
എത്രയും വേഗം എയർ ഓപറേഷൻ സർടിഫിക്കറ്റ് (എഒസി ) കരസ്ഥമാക്കി സർവീസുകൾ ആരംഭിക്കുക എന്നതാണ് എയർകേരളയുടെ പ്രധാന ലക്ഷ്യം. ഇതിനുവേണ്ട എല്ലാ നടപടി ക്രമങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം സർവീസ് ആരംഭിക്കാൻ പറ്റുമെന്ന് തന്നെയാണ്  വിശ്വസിക്കുന്നത്. വാർത്താ സമ്മേളനത്തിൽ  കമ്പനി വക്താവ് സഫീർ മഹമൂദും പങ്കെടുത്തു.

English Summary:

AirKerala flight service has taken a step towards reality. Harish Kuti has been appointed as the Setfly Aviation Company's chief executive officer.