പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയം ഖത്തർ പ്രഖ്യാപിച്ചു.

പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയം ഖത്തർ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയം ഖത്തർ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയം ഖത്തർ പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വൻമാറ്റങ്ങൾ ഉണ്ടാക്കുന്ന അടുത്ത ആറു വർഷത്തെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചത്. ഖത്തർ ദേശീയ വിഷന്റെ ഭാഗമായി സ്കൂൾ, കോളജ് ഉൾപ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖല മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക്  ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് രൂപം നൽകിയത്.

‘പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടേ’ എന്ന പ്രമേയത്തിൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ച പുതിയ നയം പ്രാഥമിക തലം മുതൽ ഉന്നത വിദ്യഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നതാണ്. പൊതു, സ്വകാര്യ സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുക, അക്കാദമിക് മികവ് വർധിപ്പിക്കുക, പാഠ്യമികവിൽ അധ്യാപകരുടെ ശേഷി വർധിപ്പിക്കുക എന്നിവ ഉൾകൊള്ളുന്നതാണ്  പുതിയ നയം.

Image Credit: Qatar news Agency
ADVERTISEMENT

ദേശീയ വിഷന്റെ പ്രധാന ലക്ഷ്യമായ മാനവവിഭവശേഷി മെച്ചപ്പെടുത്തുന്ന പദ്ധതികളുടെ അടിത്തറയും റോഡ്മാപുമായി പുതിയ വിദ്യാഭ്യാസ നയം മാറുമെന്നാണ്  വിലയിരുത്തപ്പെടുന്നത്. സ്വദേശികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക വഴി പ്രതിഭയാർന്ന തലമുറയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അവതരിപ്പിച്ച വിഡിയോ പ്രോജക്ടിൽ വിശദീകരിച്ചു. 

മൂന്നാം ദേശീയ വികസന പദ്ധതിയുടെയും ഖത്തർ ദേശീയ വിഷന്റെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പുതിയ നയമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബി അൽ നുഐമി മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. വരുന്ന കാലഘട്ടങ്ങളിലെ വെല്ലുവിളികളെ നേരിടാൻ ഭാവി തലമുറയെ പ്രാപ്തരാക്കുക എന്നതാണ്  പുതിയ നയത്തിലെ ഊന്നലെന്നും  അവർ പറഞ്ഞു.

ADVERTISEMENT

രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, അക്കാദമിക് പ്രതിഭകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിൽ ചർച്ചകളും വിഷയാവതരണവും നടക്കും. അക്കാദമി, കരിക്കുലം, അധ്യാപനം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലായി പാനൽ ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ പ്രദർശനങ്ങളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.

English Summary:

Qatar announces new education policy - 2024-2030 Strategy