ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കൊരുങ്ങി ഒമാന്‍. ഈ മാസം അഞ്ചിന് ബസ്‌റയില്‍ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം.

ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കൊരുങ്ങി ഒമാന്‍. ഈ മാസം അഞ്ചിന് ബസ്‌റയില്‍ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കൊരുങ്ങി ഒമാന്‍. ഈ മാസം അഞ്ചിന് ബസ്‌റയില്‍ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കൊരുങ്ങി ഒമാന്‍. ഈ മാസം അഞ്ചിന് ബസ്‌റയില്‍ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം. ബസ്‌റ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. മത്സരത്തിനായി ടീം നാളെ ഇറാഖിലേക്ക് തിരിക്കും. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ അടുത്ത മാസം പത്തിന് ഒമാന്‍ ദക്ഷിണ കൊറിയയെയും നേരിടും. മസ്‌കത്തിലാണ് മത്സരം. പിന്നീട് ഒക്ടോബറിലാണ് മത്സരം. 

ഒക്ടോബര്‍ പത്തിന് കുവൈത്തുമായും 15ന് ജോര്‍ദാനുമായും ഏറ്റുമുട്ടും. നവംബര്‍ 14ന് പലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. പിന്നീട് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ജോര്‍ദാനുമായും 10ന് പലസ്തീനുമായും ഏറ്റുമുട്ടും.

ADVERTISEMENT

ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി ദീ യസിന്‍ ബിന്‍ ഹൈതം അല്‍ സഈദ് കഴിഞ്ഞ ദിവസം ദേശീയ ടീമിന്റെ പരിശീലന ക്യാംപ് സന്ദര്‍ശിച്ചിരുന്നു. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പരിശീലനം പുരോഗമിക്കുകയാണ്. ഇവിടെയെത്തിയ മന്ത്രിയെ ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍  സ്വീകരിച്ചു. പരിശീലകരുമായും താരങ്ങളുമായും ക്യാംപ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സയ്യിദ് ദീ യസിന്‍ ടീമിന് വിജയാശംസകള്‍ നേരുകയും ചെയ്തു.

Image Credit: X/Oman_NT

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങുന്ന ടീമിന് പിന്തുണയുമായി സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'വി ആര്‍ ആള്‍ വിത്ത് യു' ക്യാംപെയ്നുമായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ADVERTISEMENT

കാണികള്‍ക്ക് സൗജന്യ വീസ അനുവദിക്കും
ഇറാഖിലെ ബസറയില്‍ വ്യാഴാഴ്ച നടക്കുന്ന ഒമാന്‍-ഇറാഖ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിന് ആവേശം പകരാന്‍ പറക്കാനൊരുങ്ങുന്ന ഒമാനി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യ വീസ അനുവദിക്കും. കരാതിര്‍ത്തി വഴിയും വിമാന മാര്‍ഗവും ഇറാഖിലേക്കെത്തുന്ന ഒമാനികള്‍ക്ക് വീസ സൗജന്യമായി ലഭിക്കുമെന്ന് ബഗ്ദാദിലെ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എംബസി അറിയിച്ചു. സെപ്റ്റംബർ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ബസ്‌റ ഗവര്‍ണറേറ്റില്‍ പ്രവേശിക്കുന്നതിന് അനുമതിയുള്ള വീസയാണ് ലഭിക്കുക.

English Summary:

World Cup; Oman - Iraq Qualifier Match on September 5th