കെഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ 15 മുതൽ; ലോഗോ പുറത്തിറക്കി
കേരള എക്സ്പേട്രിയറ്റ് ഫുട്ബോൾ അസോസിയേഷന്റെ (കെഫ) ചാംപ്യൻസ് ലീഗ് മത്സരങ്ങൾ 15 മുതൽ നടക്കും. സമയക്രമം തീരുമാനിക്കാനുള്ള യോഗത്തിൽ പ്രസിഡന്റ് ജാഫർ ഒറവങ്കര അധ്യക്ഷനായി.

ദുബായ്∙ കേരള എക്സ്പേട്രിയറ്റ് ഫുട്ബോൾ അസോസിയേഷന്റെ (കെഫ) ചാംപ്യൻസ് ലീഗ് മത്സരങ്ങൾ 15 മുതൽ നടക്കും. സമയക്രമം തീരുമാനിക്കാനുള്ള യോഗത്തിൽ പ്രസിഡന്റ് ജാഫർ ഒറവങ്കര അധ്യക്ഷനായി. ടൂർണമെന്റ് ലോഗോ ആജൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിറാജ് പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ, അബ്‌റിക്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാജി, ലത്തീഫ് ആലൂർ, വൈ പെർഫ്യൂം മാനേജിങ് ഡയറക്ടർ യൂസഫ് മടപ്പൻ, നൗഷാദ്, ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.
കെഫ ടീം അംഗങ്ങൾക്കും മാനേജർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന മെഡിക്കൽ പദ്ധതിയുടെ പ്രിവ്‌ലിജ് കാർഡിന്റെ വിതരണം നടത്തി. ആദ്യ കാർഡുകൾ ആസ്റ്റർ ഗ്രൂപ്പ് ബിസിനസ് ഡവലപ്മെന്റ് ഡപ്യൂട്ടി ജനറൽ മാനേജർ സിറാജുദ്ദീൻ മുസ്തഫ കെഫ വൈസ് പ്രസിഡന്റുമാരായ നൗഷാദിനും ഹാരിസിനും കൈമാറി.