മസ്‌കത്ത്∙ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തി.

മസ്‌കത്ത്∙ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തി. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ അക്കാദമിക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായി ഉയർന്നുവന്നു.

∙ പാഠപുസ്തക വിതരണം വൈകി
സ്‌കൂൾ അധ്യയന വർഷം പകുതിയായിട്ടും പാഠപുസ്തക വിതരണം പൂർത്തിയായിട്ടില്ല എന്നത് പ്രധാന ആശങ്കയായിരുന്നു. ഇത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. പുസ്തക വിതരണത്തിനായി ചുമതലപ്പെടുത്തിയ ഏജൻസിയുടെ വീഴ്ചയെക്കുറിച്ച് ബോർഡ് എന്ത് നടപടി സ്വീകരിച്ചു എന്നും അവർ ചോദിച്ചു.

ADVERTISEMENT

∙ എസ് എം സി സ്ഥാനങ്ങൾ ഒഴിവ്
മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ (എസ് എം സി) പ്രധാന സ്ഥാനങ്ങൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് സ്‌കൂളിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

∙ ഇൻഫ്രാസ്ട്രക്ചർ ഫീസ് വിവാദം
വിദ്യാർഥികളിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ ഫീസ് ഈടാക്കുന്നത് വിവാദമായി. ബോർഡ് ചെയർമാൻ നേരത്തെ ഈ ഫീസ് നിർബന്ധിതമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ഈ ഉറപ്പ് ലംഘിക്കപ്പെടുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

ADVERTISEMENT

∙ ഓപ്പൺ ഫോറം വിളിക്കാൻ മടി
മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഓപ്പൺ ഫോറം വിളിച്ചു ചേർക്കാൻ മടി കാണിക്കുന്നത് രക്ഷിതാക്കൾക്ക് അതൃപ്തി ഉണ്ടാക്കി. സ്‌കൂളിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ ഓപ്പൺ ഫോറം ഒരു വേദിയാണ്.

∙ ബോർഡ് ചെയർമാന്‍റെ ഉറപ്പ്
ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കളുടെ പരാതികൾ ഗൗരവമായി കാണുന്നതായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടുമെന്നും ഉറപ്പ് നൽകി.

ADVERTISEMENT

രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ ദിനേശ് ബാബു, വരുൺ ഹരിപ്രസാദ്, ഗണേഷ്, സുരേഷ് കുമാർ, ജാൻസ് അലക്‌സ്, ബിനോജ്, അർനോൾഡ്, പ്രമോദ്, അരുൺ വി എം, നിസാർ, ബിനു കേശവൻ എന്നിവർ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ വിദ്യാർഥിപക്ഷത്തു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പറഞ്ഞു.

English Summary:

Indian School Parents in Oman Approach Board Chairman with Grievances