കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവിൽ തൊഴിലാളികൾ നാട് വിട്ട പോയതും ഇതിന് പ്രധാന കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.

തൊഴിലാളി ക്ഷാമം മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകുകയും പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വേതനം 40 ശതമാനം വരെ വർധിച്ചു. തൊഴിലാളി ക്ഷാമം മൂലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു.

ADVERTISEMENT

അധിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് പുതിയ വീസകൾ തുറക്കണമെന്ന ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതായി താമസ-കുടിയേറ്റ നിയമ ലംഘനങ്ങൾക്കെതിരായ നടപടികളിൽ ചെറിയ ഇളവുകൾ അനുവദിക്കുമെന്ന് സൂചനയുണ്ട്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരെ ആകർഷിക്കുന്നതിനും വിദേശത്തെ തൊഴിലാളി ഏജൻസികളുമായി സഹകരിച്ച് തൊഴിലാളികളെ കൊണ്ടുവരുന്നതിനും സർക്കാർ നടപടിയെടുക്കമെന്ന ആവശ്യവും ശക്തമാണ്.

English Summary:

Kuwait Faces 40% Wage Increase Due To Labor Shortage

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT