കുവൈത്ത്: ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാതെ 8 ലക്ഷം പ്രവാസികൾ
കുവൈത്തിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നു.

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നു. സെപ്റ്റംബർ 30 വരെയാണ് സ്വദേശികൾക്ക് ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി. 1,75,000 സ്വദേശികൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല.
ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി. 1,068,000 പ്രവാസികൾ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. 8 ലക്ഷം പ്രവാസികൾ ഇനിയും റജിസ്റ്റർ ചെയ്യാനുണ്ട്.
കിടപ്പുരോഗികൾക്കും അംഗപരിമിതർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്കിങ് സേവനങ്ങൾ നിർത്തിവെക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
റജിസ്ട്രേഷൻ സമയപരിധി ഇനി നീട്ടില്ലെന്നും സമയപരിധി കഴിഞ്ഞാൽ സർക്കാർ സേവനങ്ങൾ നിർത്തിവെക്കുമെന്നും ബ്രിഗേഡിയർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് സർക്കാർ സേവനങ്ങൾ നിഷേധിക്കും. കിടപ്പുരോഗികൾക്കും അംഗപരിമിതർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി കേന്ദ്രങ്ങളിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താം.