ഡീപ് ഫെയ്ക്ക്: വിവിധ മേഖലയിൽ ഉണ്ടാകാൻ പോകുന്നത് 10 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം; ജാഗ്രത
ഷാർജ ∙ നിർമിത ബുദ്ധിയുടെ ഉപഉൽപ്പന്നമായ ഡീപ് ഫെയ്ക്ക് മൂലം ഭാവിയിൽ ലോകത്തിന് വിവിധ മേഖലയിൽ ഉണ്ടാകാൻ പോകുന്നത് 10 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്നു രാജ്യാന്തര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം.ലോകത്തിലെ മുൻനിര സർക്കാരുകളും പ്രധാന ആരോഗ്യ കേന്ദ്രങ്ങളും ഡീപ് ഫെയ്ക്കിന്റെ വെല്ലുവിളികൾ നേരിടേണ്ടി

ഷാർജ ∙ നിർമിത ബുദ്ധിയുടെ ഉപഉൽപ്പന്നമായ ഡീപ് ഫെയ്ക്ക് മൂലം ഭാവിയിൽ ലോകത്തിന് വിവിധ മേഖലയിൽ ഉണ്ടാകാൻ പോകുന്നത് 10 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്നു രാജ്യാന്തര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം. ലോകത്തിലെ മുൻനിര സർക്കാരുകളും പ്രധാന ആരോഗ്യ കേന്ദ്രങ്ങളും ഡീപ് ഫെയ്ക്കിന്റെ വെല്ലുവിളികൾ നേരിടേണ്ടി വരും.
ചിത്രങ്ങളും വിഡിയോകളും ഓഡിയോകളും ഡീപ് ഫെയ്ക്ക് വഴി നിർമിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡീപ് ഫെയ്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ വിവരിക്കുന്നത്.
ലോക ജനതയെ ഇതിന്റെ അപകടത്തെക്കുറിച്ചു ബോധവൽക്കരിക്കണം. ഇത്തരം വെല്ലുവിളികൾ നേരിടാൻ ജനങ്ങൾക്കു പരിശീലനം ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി. സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഹെക്ടർ മോൺസെഗർ, നിർമിത ബുദ്ധി വിദഗ്ധൻ നാദർ അൽ ഗസൽ, മെറ്റാവേഴ്സ് സഹ സ്ഥാപകൻ അലൻ സ്മിത്‌സൺ, സൗത്ത് കൊറിയ ഗ്വാൻജ്യു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി പ്രഫസർ ഡോ. ഇൻഹ്യോക് ചാ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ആർക്കും ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കാനാകും എന്നതാണ് പ്രധാന വെല്ലുവിളി. എഐ സാങ്കേതിക വിദ്യകൾ നല്ലതിനു മാത്രം ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാൻ ഡീപ് ഫെയ്ക്കിലൂടെ സാധിക്കും. സത്യവും കള്ളവും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടും. ഇതു ഗുരുതര സാമൂഹിക പ്രത്യാഘാതമുണ്ടാക്കും. ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ഡീപ് ഫെയ്ക്കിന് അട്ടിമറിക്കാനാകുമെന്നും യോഗം വിലയിരുത്തി. ഡീപ് ഫെയ്ക്കിലൂടെ നിർമിച്ച ഒരു ചിത്രം, വിഡിയോ തിരിച്ചറിയാനുള്ള ഉപകരണം നിലവിൽ ലഭ്യമല്ല. ബോധവൽക്കരണം മാത്രമാണ് ഈ പ്രശ്നത്തിനു പരിഹാരം.
വാട്സാപ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ ഡീപ്പ് ഫെയ്ക്കിനെ നേരിടാൻ പുതിയ സംവിധാനം ഒരുക്കേണ്ട സാഹചര്യമാണ്. നമ്മളുമായി സംസാരിക്കുന്നത് നമ്മുടെ സുഹൃത്തു തന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഇത്തരം ടൂളുകൾ ഇനി ആവശ്യമാണെന്നും അവർ പറഞ്ഞു.
രാഷ്ട്ര നേതാക്കളെ ഡീപ് ഫെയ്ക്കിൽ നിന്നു സംരക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് പൗരന്മാരെയും സംരക്ഷിക്കുക എന്നത്. പൗരന്മാരുടെ ഡീപ് ഫെയ്ക്കുകളാകും കൂടുതൽ അപകടകരമാവുകയെന്നും അഭിപ്രായം ഉയർന്നു.