ഒമാനിൽ ശമ്പള വിതരണത്തില്‍ വീഴ്ച; 57,398 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
മസ്കത്ത് ∙ വന്‍കിട കോര്‍പ്പറേറ്റുകള്‍ മുതല്‍ ചെറുകിട, മൈക്രോ എന്റര്‍പ്രൈസസുകള്‍ വരെ സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി വരുന്നു.

മസ്കത്ത് ∙ വന്‍കിട കോര്‍പ്പറേറ്റുകള്‍ മുതല്‍ ചെറുകിട, മൈക്രോ എന്റര്‍പ്രൈസസുകള്‍ വരെ സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതനെതിരെ നടപടി വരുന്നു.
ഡബ്ല്യുപിഎസില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 186,817 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം എസ്എംഎസ് വഴി മുന്നറിയിപ്പ് സന്ദേശം അയച്ചു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്കാന് അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്കാന് കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യുപിഎസ്.
ഡബ്ല്യുപിഎസ് വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ശമ്പളം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന സേവനവും താത്കാലികമായി നിര്‍ത്തിവയ്ക്കും. പിന്നീട് പിഴ ചുമത്തും. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും.