ADVERTISEMENT

ദോഹ ∙ ഖത്തർ ധനകാര്യ മേഖലയിലേക്കും നിർമിത ബുദ്ധിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. രാജ്യത്തെ ധനകാര്യ സ്​ഥാപനങ്ങൾക്ക്​ നിർമിത ബുദ്ധിയുടെ (എഐ) സേവനം ഉപയോഗപ്പെടുത്തുന്നതും ആയി ബന്ധപ്പെട്ട് ​ഖത്തർ സെ​ൻട്രൽ ബാങ്ക്​ മാർഗരേഖ പുറത്തിറക്കി.

ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക്​  സ്ട്രാറ്റജിയുടെയും ഭാഗമായാണ്​ നൂതന സാ​ങ്കേതിക വിദ്യയായ എഐയുടെ ഉപയോഗം സംബന്ധിച്ച്​ ധനകാര്യ സ്​ഥാപനങ്ങൾക്ക്​ മാർഗനിർദേശം നൽകിയത്​. എങ്ങിനെയെല്ലാം നിർമിത ബുദ്ധി ഉപയോഗപ്പെടുത്താമെന്ന്​ മാർഗരേഖ വ്യക്​തമാക്കുന്നുണ്ട്​. 

ഖത്തർ സെൻ​​ട്രൽബാങ്കിന്റെറ ഔദ്യോഗിക വെബ്​സൈറ്റിൽ മാർഗ​നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക്​ മികച്ച സേവനം ഉറപ്പാക്കാനും സേവനങ്ങളിൽ ഉന്നത നിലവാരം പുലർത്താനും സാധിക്കുമെന്നും ഖത്തർ സെൻട്രൽ  ബാങ്ക് വ്യക്തമാക്കി.

ബാങ്കുകൾ ഉൾപ്പെടെ ധാനകാര്യ സ്​ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും, ചിലവ്​ കുറക്കാനും, കാര്യക്ഷമത വർധിപ്പിക്കാനും നിർമിത ബുദ്ധിയിലെ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്​ സഹായകമാകും. രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്​തിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ എഐ മാർഗനിർദേശങ്ങൾ.

English Summary:

Qatar Central Bank Issues Artificial Intelligence Guideline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com