ബ്രേവ് കോംപാക്ട് ഫെഡറേഷൻ മിക്സഡ് മാർഷ്യൽ ആർട്ട് ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ
മനാമ ∙ ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേൾഡ് മിക്സഡ് മാർഷ്യൽ ആർട്ട് ചാമ്പ്യൻഷിപ്പ് ഡിസംബർ 13 ന് ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിൽ നടക്കുന്ന ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കായിക മത്സരമാണ് മിക്സഡ് മാർഷ്യൽ ആർട്ട് ചാമ്പ്യൻഷിപ്പ്

മനാമ ∙ ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേൾഡ് മിക്സഡ് മാർഷ്യൽ ആർട്ട് ചാമ്പ്യൻഷിപ്പ് ഡിസംബർ 13 ന് ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
.2016 ൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ ആശയത്തിൽ സ്ഥാപിതമായ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ ഇപ്പോൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിലവിൽ വന്നു കഴിഞ്ഞു. ബഹ്‌റൈനിൽ നടക്കാൻ പോകുന്ന ഇത്തവണത്തെ ചാമ്പ്യന്ഷിപ്പിൽ 34 രാജ്യങ്ങളാണ് മത്സരിക്കാൻ എത്തുന്നത്. ഇസ ടൗണിലെ ഖലീഫ സ്‌പോർട്‌സ് സിറ്റിയിൽ വച്ച് നടക്കുന്ന മത്സരം വീക്ഷിക്കാൻ ലോകത്തെമ്പാടുമുള്ള ആയോധന കലാ ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റിനം ലിസ്റ്റിൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമായിതുടങ്ങിയതായി സംഘാടകർ അറിയിച്ചു. നേരത്തെയുള്ള ബുക്കിങ്ങുകൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.