ഖുൻഫുദ-സബ്ത് അൽ-ജരാഹ് റോഡ് വികസന പദ്ധതി പൂർത്തിയാക്കി
ജിദ്ദ ∙ മക്ക, അസീർ മേഖലകളെ ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ ദൈർഘ്യമുള്ള ഖുൻഫുദ-സബ്ത് അൽ-ജരാഹ് റോഡ് വികസന പദ്ധതി പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു.

ജിദ്ദ ∙ മക്ക, അസീർ മേഖലകളെ ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ ദൈർഘ്യമുള്ള ഖുൻഫുദ-സബ്ത് അൽ-ജരാഹ് റോഡ് വികസന പദ്ധതി പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു. ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് "റോഡ്സ് അതോറിറ്റി" വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഗതാഗതം സുഗമമാക്കുന്നതിലൂടെ സുസ്ഥിര വികസനം കൈവരിക്കുന്നതിനൊപ്പം വാഹനങ്ങൾ താഴ്‌വരകളിലേക്ക് തെന്നി വീഴുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് ശേഷി വർധിപ്പിക്കുന്നതിനും ഇരു പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിൽ ഏറ്റവും ഉയർന്ന ഗുണനിലവാരവും സുരക്ഷയും കണക്കിലെടുത്തതായി അതോറിറ്റി വിശദീകരിച്ചു. 100 ഗൈഡൻസ് പാനലുകൾ, 2,000 ഗ്രൗണ്ട് റിഫ്‌ളക്ടറുകൾ മുന്നറിയിപ്പ് വൈബ്രേഷനുകൾ, റോഡിലെ സുരക്ഷയുടെ നിലവാരം ഉയർത്താനും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ റോഡ് ശൃംഖലയുടെ വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് വേഗത നിലനിർത്താനുള്ള ഉപകരണം എന്നിവയുമുണ്ട്.
2030-ഓടെ ആഗോള റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്തുക, റോഡ് മരണങ്ങൾ 5 കേസുകളിൽ താഴെയായി കുറയ്ക്കുക, റോഡ് മേഖലയുടെ പുരോഗതിക്കായി നിരവധി സുപ്രധാന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നതിന്റെ തുടർച്ചയും അതോറിറ്റി സ്ഥിരീകരിച്ചു.