പാരിസ് പാരാലിംപിക്സിൽ സ്വർണം നേടിയ ഫൈസലിനെ അഭിനന്ദിച്ച് കുവൈത്ത് ഭരണാധികാരി
2024 പാരാലിംപിക്സിൽ കുവൈത്തിന് വേണ്ടി ആദ്യ സ്വർണം കരസ്ഥമാക്കിയ ഫൈസല്‍ സൊറൂറിനെ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അഭിനന്ദിച്ചു.

കുവൈത്ത് സിറ്റി∙ 2024 പാരാലിംപിക്സിൽ കുവൈത്തിന് വേണ്ടി ആദ്യ സ്വർണം കരസ്ഥമാക്കിയ ഫൈസല്‍ സൊറൂറിനെ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അഭിനന്ദിച്ചു.ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന പുരുഷന്മാരുടെ ഷോട്ട്പുട്ട് - എഫ് 63 ഇനത്തിലാണ് ഫൈസല്‍ സൊറൂര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. വൈകല്ല്യങ്ങളെ അതിജീവിച്ച് നേടിയ ഈ നേട്ടവും,പ്രയാസങ്ങളെ അതിജീവിക്കാനുള്ള കുവൈത്തിലെ യുവാക്കളുടെ കഴിവിനെയും അമീര്‍ പ്രശംസിച്ചു.
വരും നാളുകളില്‍,ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ സൊറൂറിന് വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെ എന്നും അമീര്‍ ആശംസിച്ചു.കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് അല്‍സബാഹ്,യുവജനകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ മുതൈരി എന്നിവരും അഭിനന്ദിച്ചു.