മദർ തെരേസ ഇന്റർനാഷനൽ അവാർഡ് മലയാളി ഗായിക സുചേത സതീഷിന്
ദുബായ് ∙ മദർ തെരേസ ഇന്റർനാഷനൽ അവാർഡ് യുവഗായിക സുചേത സതീഷിന്.
ദുബായ് ∙ മദർ തെരേസ ഇന്റർനാഷനൽ അവാർഡ് യുവഗായിക സുചേത സതീഷിന്.
ദുബായ് ∙ മദർ തെരേസ ഇന്റർനാഷനൽ അവാർഡ് യുവഗായിക സുചേത സതീഷിന്.
ദുബായ് ∙ മദർ തെരേസ ഇന്റർനാഷനൽ അവാർഡ് യുവഗായിക സുചേത സതീഷിന്. അഖിലേന്ത്യാ മൈനോറിറ്റി കൗൺസിലിന്റെ ബാനറിൽ നടന്ന ചടങ്ങിൽ അവാർഡ് കമ്മിറ്റി വൈസ് ചെയർമാനും ഇന്റർനാഷനൽ ഓർഗനൈസറുമായ തപൻ റോയ് പുരസ്കാരം സമ്മാനിച്ചു.
ഗായകൻ കുമാർ സാനു, ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രി, നടൻ വിവേക് ഒബ്റോയ് എന്നിവരും വിവിധ മേഖലകളിലെ അവാർഡ് ഏറ്റുവാങ്ങി. കൊൽക്കത്തയ്ക്കു പുറത്ത് രണ്ടാം തവണയാണ് അവാർഡ് വിതരണം നടക്കുന്നത്. ചടങ്ങിൽ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
2023 നവംബറിൽ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന സംഗീത പരിപാടിയാണ് സുചേതയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിക്കൊടുത്തത്.
9 മണിക്കൂറിനകം 140 ഭാഷകളിൽ പാടിയാണ് റെക്കോർഡ് നേടിയത്. കഴിഞ്ഞ മാസം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് സോളോ സംഗീത പരിപാടികളും നടത്തിയിരുന്നു. വയനാടിന്റെ ധനശേഖരാണർഥം കോഴിക്കോട് ടൗൺ ഹാളിൽ നടന്ന സംഗീത പരിപാടിയിലൂടെ 30 ലക്ഷത്തിലേറെ രൂപ സമാഹച്ചു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറി. 2018ൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലും സുചേത പങ്കെടുത്തിരുന്നു. മലയാള സിനിമയിലും വെബ് സീരിസിലുമായി അടുത്ത മാസം പുറത്തു വരാനിരിക്കുന്ന പാട്ടിന്റെ റിലീസിന് കാത്തിരിക്കുകയാണ് സുചേത.
ദുബായ് മിഡിൽസെക്സ് സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കണ്ണൂർ സ്വദേശി ഡോ. ടി. സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്.