ദുബായ് ∙അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷം പൊന്നോണക്കാഴ്ചയ്ക്ക് തുടക്കംകുറിച്ച് മലയാളി മങ്ക, പുരുഷ കേസരി, നാടൻപാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങൾ നടന്നു. വിവിധ കോളജുകളിൽ നിന്നായി നൂറിലേറെ പേർ പുരുഷ കേസരി - മലയാളി മങ്ക മത്സരത്തിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷം പൊന്നോണക്കാഴ്ചയ്ക്ക് തുടക്കംകുറിച്ച് മലയാളി മങ്ക, പുരുഷ കേസരി, നാടൻപാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങൾ  നടന്നു. വിവിധ കോളജുകളിൽ നിന്നായി നൂറിലേറെ പേർ പുരുഷ കേസരി - മലയാളി മങ്ക മത്സരത്തിൽ പങ്കെടുത്തു. പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർ വീതമാണ് ഇൗ മാസം 15ന് തിരുവോണദിനത്തിൽ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ചയുടെവേദിയിൽ മാറ്റുരയ്ക്കുക.

13 കോളജുകൾ മാറ്റുരച്ച നാടൻ പാട്ട് മത്സരത്തിൽ ചിന്മയമിഷൻ കോളജ് തൃശൂർ, ഒന്നാം സ്ഥാനവും ദേവസ്വം കോളജ് ശാസ്താംകോട്ട രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ  പൊന്നോണക്കാഴ്ച വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. പ്രസിഡന്റ് പോൾ ടി. ജോസഫ്  മത്സര പരിപാടികൾ ഉദ്ഘടാനം ചെയ്തു. സെക്രട്ടറി എ.എസ്. ദീപു, ജനറൽ കൺവീനർ ശങ്കർ നാരായൺ , ഡയറക്ട് ബോർഡ് അംഗങ്ങളായ ഷൈൻ ചന്ദ്രസേനൻ , മച്ചിങ്ങൽരാധാകൃഷ്ണൻ,, ജോയിന്റ് ജനറൽ കൺവീനർമാർ എ. വി. ചന്ദ്രൻ, ഡോ. ജയശ്രീ , സഞ്ജുകൃഷ്ണൻ , ഫെബിൻ ജോൺ , മൻസൂർ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

മാതൃവന്ദനമാണ് ഇത്തവണയും അക്കാഫ് അസോസിയേഷന്‍റെ  ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്.   കേരളത്തിൽ നിന്ന് 26 അമ്മമാരെ ദുബായിൽ എത്തിച്ച് അമ്മയോണംആഘോഷിക്കുന്നു. ദുബായിൽ ജോലിചെയ്യുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 26 പേരുടെ അമ്മമാരെയാണ് അക്കാഫ് സ്വന്തം ചെലവിൽ മലയാളികളുടെ എക്കാലത്തെയും സ്വപ്നഭൂമിയായ യു എ ഇ യിൽ  എത്തിച്ച് ആദരിക്കുക. യു എ യിലെ വിവിധ പ്രദേശങ്ങൾ സന്ദർക്കുവാനുമുള്ള അവസരം ഒരുക്കും. 

English Summary:

Akcaf Association's Onam Celebration