കുവൈത്തിൽ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 28,099
കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പി.എ.എം) പുറത്തു വിട്ട പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 28,099 ആണ്.

കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പി.എ.എം) പുറത്തു വിട്ട പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 28,099 ആണ്. ഇവര്‍ പി.എ.എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ട് ആറ് മാസത്തിലേറെയായി. നിലവില്‍ ജോലി ചെയ്യുന്നില്ല, വിരമിക്കല്‍ പെന്ഷന് ലഭിക്കുന്നില്ല, ഒരു സ്ഥാപനത്തിലും എന്റോള്‍ ചെയ്തിട്ടില്ലത്തവരുടെ കണക്കാണീത്.
ഈ തൊഴിലന്വേഷകരില്‍ ബിരുദധാരികളായ 16,395 പേരുണ്ട്. യൂണിവേഴ്സിറ്റി ഡിപ്ലോമ ഹോള്‍ഡര്‍മാരും 5,910 ഉള്‍പ്പെടുന്നു. ബിരുദാനന്തര ബിരുദമുള്ള 561, ഡോക്ടറല്ക്ട് ബിരുദം നേടിയ 24-പേരുണ്ടന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. പി.എ.എമ്മില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ കണക്ക് ഇപ്രകാരമാണ്.- 1,550 പേര് ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ രണ്ടോ അതിലധികമോ വര്‍ഷം കഴിഞ്ഞവര്‍ ഹൈസ്കൂള്‍ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ 154 പേര്, 549 പേര്‍ക്ക് ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേയുള്ളൂ.300 പേര്‍ക്ക് ഒരു വര്‍ഷത്തെ പരിചയമുള്ള ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്.290 പേര്‍ക്ക് രണ്ട് വര്‍ഷത്തെ കോഴ്സുള്ള ഇന്റര്‍ മീഡിയറ്റ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റും ഉണ്ട്. കൂടാതെ, വിവിധ തലങ്ങളിലായി 2,366 എന്നീങ്ങനെയുമാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.