വിദ്യാഭ്യാസം, വികസനം: ദുബായിൽ നാഷനൽ യൂണിവേഴ്സിറ്റി വരുന്നു
ദുബായ് ∙ ഗവേഷണവും പ്രായോഗിക ഇടപെടലുകളും വഴി ഭാവിവികസനത്തിനു വഴികാട്ടാൻ ദുബായിൽ നാഷനൽ യൂണിവേഴ്സിറ്റി തുടങ്ങുന്നു.

ദുബായ് ∙ ഗവേഷണവും പ്രായോഗിക ഇടപെടലുകളും വഴി ഭാവിവികസനത്തിനു വഴികാട്ടാൻ ദുബായിൽ നാഷനൽ യൂണിവേഴ്സിറ്റി തുടങ്ങുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. 450 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്.
നൂതന അധ്യാപനരീതിയാകും പിന്തുടരുക. സർവകലാശാലയിലേക്ക് രാജ്യാന്തര വിദ്യാർഥികളെ ആകർഷിക്കാൻ സ്കോളർഷിപ്പും നൽകും. ‘ഇമാറാത്തി പൈതൃകത്തോടെ ഒരുക്കുന്ന യൂണിവേഴ്സിറ്റി, വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ലോകത്തെ മികച്ച 10 നഗരങ്ങളിൽ ഒന്നാക്കി ദുബായിയെ ഉയർത്തും. ഈ സർവകലാശാലയെ 10 വർഷത്തിനകം ലോകത്തിലെ മികച്ച 50 സർവകലാശാലകളിൽ ഒന്നാക്കി മാറ്റുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തിന്റെ വികസനലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലോകോത്തര അക്കാദമിക് പ്രോഗ്രാമുകളും തുടങ്ങും’– ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആയിരിക്കും സർവകലാശാലയുടെ പരമോന്നത പ്രസിഡന്റ്. ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റാകും. ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ട്രസ്റ്റി ബോർഡും രൂപീകരിച്ചു.