അജ്മാൻ ∙ പ്രവാസ ലോകത്തെ സഹജീവികൾക്ക് സഹാനുഭൂതിയുടെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന അർഹരായ പ്രവാസികൾക്ക് 25 വിമാന ടിക്കറ്റുകളാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂളും മറ്റു ബിസിനസ് സംരംഭങ്ങളും നടത്തുന്ന മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീര്‍ ബാബു വാഗ്ദാനം

അജ്മാൻ ∙ പ്രവാസ ലോകത്തെ സഹജീവികൾക്ക് സഹാനുഭൂതിയുടെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന അർഹരായ പ്രവാസികൾക്ക് 25 വിമാന ടിക്കറ്റുകളാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂളും മറ്റു ബിസിനസ് സംരംഭങ്ങളും നടത്തുന്ന മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീര്‍ ബാബു വാഗ്ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ പ്രവാസ ലോകത്തെ സഹജീവികൾക്ക് സഹാനുഭൂതിയുടെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന അർഹരായ പ്രവാസികൾക്ക് 25 വിമാന ടിക്കറ്റുകളാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂളും മറ്റു ബിസിനസ് സംരംഭങ്ങളും നടത്തുന്ന മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീര്‍ ബാബു വാഗ്ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ പ്രവാസ ലോകത്തെ സഹജീവികൾക്ക്  സഹാനുഭൂതിയുടെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന അർഹരായ പ്രവാസികൾക്ക് 25 വിമാന ടിക്കറ്റുകളാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂളും മറ്റു ബിസിനസ് സംരംഭങ്ങളും നടത്തുന്ന മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീര്‍ ബാബു വാഗ്ദാനം ചെയ്യുന്നത്. ഇതിൽ കുറച്ചെണ്ണം ഇതിനകം നൽകിക്കഴിഞ്ഞു. 25 എന്നത് ഒരു പരിധിയല്ലെന്നും അർഹരായ കൂടുതൽ പേരെ കണ്ടെത്തിയാൽ തുടർന്നും ടിക്കറ്റുകൾ നൽകാൻ തയാറാണെന്നും ജംഷീർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. തീർത്തും നിരാലംബരായ ഏതൊരു രാജ്യക്കാനും ടിക്കറ്റ് നൽകും. ഇവിടെ മാനുഷിക പരിഗണന മാത്രമേ നോക്കുന്നുള്ളൂ. യുഎഇ സർക്കാർ ഇത്തരക്കാർക്ക് വേണ്ടി പൊതുമാപ്പിലൂടെ വലിയ മനുഷ്യത്വമാണ് കാഴ്ചവയ്ക്കുന്നത്. അപ്പോൾ അതിനെ പിന്തുണയ്ക്കേണ്ടത് തന്റെ കടമയാണെന്ന് കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ജംഷീർ പറയുന്നു. എന്നാൽ, ഇതോടൊപ്പം പ്രവാസ ലോകത്തെ അതിബൃഹത്തായ ഒരു മലയാളി പാരമ്പര്യത്തുടർച്ചയു‌ടെ കഥയും യുഎഇയിലെ ഡ്രൈവിങ് സ്കൂൾ ചരിത്രവും വെളിപ്പെടുന്നു.

ആദ്യകാലത്ത് ഡ്രൈവിങ് പരിശീലകനായിരുന്ന ജംഷീർ സഹപ്രവർത്തകനോടൊപ്പം. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙യുഎഇ രൂപീകരണത്തിന് മുൻപെത്തിയ തലമുറയിലെ കണ്ണി
ജംഷീറിന്റെ വല്യുപ്പ ഏന്തീൻ എന്ന് വിളിക്കുന്ന പരേതനായ സൈനുദ്ദീൻ 1967 ഒക്ടോബറിലാണ് അന്നത്തെ ബോംബെയിൽ നിന്ന് ലോഞ്ച് കയറി യുഎഇയിലെ ഖോർഫക്കാൻ തീരത്തണഞ്ഞത്. തുടർന്ന് കെട്ടിട നിർമാണസ്ഥലത്തും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്തു ഉപജീവനം നടത്തി. സ്വദേശികളുടെ വലിയ പിന്തുണ മുന്നോട്ടുള്ള ജീവിതത്തിന് സഹായകമായി. ഇതോടൊപ്പം ഡ്രൈവിങ് ലൈസൻസും ഏന്തീൻ സ്വന്തമാക്കി. തുടർന്നായിരുന്നു അജ്മാനിൽ റൊട്ടിക്കട ആരംഭിച്ചത്. ഒരു വാഹനം വാങ്ങണമെന്ന ആഗ്രഹം ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിലും അന്നത്തെ സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ല. കുറച്ച് കാലം കഴിഞ്ഞ് കൂടെ ജോലി ചെയ്തിരുന്ന പരിചയക്കാരന് റൊട്ടിക്കട മാറ്റക്കച്ചവടം ചെയ്ത് അയാളുടെ കാർ ഏന്തീൻ സ്വന്തമാക്കി. ആ റൊട്ടിക്കട കാലക്രമേണ വലുതായി ഇന്ന് അൽഖുദ്ദൂസ് ബേക്കറി എന്നാണ് അറിയപ്പെടുന്നത്. 

ADVERTISEMENT

വൈകാതെ സ്വദേശികളെയും പ്രവാസികളെയും തന്‍റെ കാറിൽ ഏന്തീൻ ഡ്രൈവിങ് പഠിപ്പിച്ചു ലൈസൻസ് എടുക്കാൻ സഹായിച്ചു. ഇതേ സമയം, യുഎഇയിലെ പല പൗരപ്രമുഖരുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ഇവരുടെ സഹകരണത്തോടെയായിരുന്നു അൽ തൗഫീഖ് മോട്ടോർസ് എന്ന പേരിൽ ഒരു ഡ്രൈവിങ് സ്കൂൾ സ്ഥാപിച്ചത്. ഇതിന് ശേഷം അജ്മാൻ സർക്കാരിന്റെ ഒരു വർഷത്തെ പാസ്പോർ‌‌‌ട്ട് ഏന്തീന് ലഭിച്ചു. തുടർന്ന് സ്ഥലം വാങ്ങിച്ച് നാല് കെട്ടിട മുറികൾ നിർമിക്കാനും ടാക്സി കാറുകളും ഡ്രൈവിങ് സ്കൂൾ വാഹനങ്ങളും സ്വന്തമാക്കാനും സാധിച്ചു.

ഏന്തീന്റെ അജ്മാൻ പാസ്പോർട്ട്. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

‌∙യുഎഇ യാഥാർഥ്യമായി; ഏന്തീന്റെ അജ്മാൻ പാസ്പോർട് റദ്ദാക്കി
ഇതിനിടെ 1971ൽ യുഎഇ രൂപീകൃതമായി രാജ്യത്തെ നിയമങ്ങളെല്ലാം മാറി. കാലാവധി നീട്ടിക്കൊടുത്തിരുന്ന ഏന്തീന്റെ അജ്മാൻ പാസ്പോർട്ട് വീണ്ടും കുറേ വർഷം കഴിഞ്ഞാണെങ്കിലും റദ്ദാക്കപ്പെടുകയും അദ്ദേഹം ഇന്ത്യൻ പാസ്പോർട്ട് നേടുകയും ചെയ്തു. മാത്രമല്ല, ഡ്രൈവിങ് സ്കൂൾ ലൈസൻസ് ഖൽഫാൻ ഹിന്ദി എന്ന സ്വദേശിയുടെ പേരിലേയ്ക്ക് മാറ്റേണ്ടിയും വന്നു. അപ്പോഴേയ്ക്കും നാട്ടിൽ സാമ്പത്തികമായി ഉയർച്ച നേടിയിരുന്നു. യുഎഇയുടെ ചരിത്രത്തോടൊപ്പം യാത്ര ചെയ്ത അദ്ദേഹം ഇതോടെ അജ്മാനിൽ സ്വന്തമായുണ്ടായിരുന്ന എല്ലാ സ്വത്തുവകകളും വിറ്റ്  1981ൽ സംഭവബഹുലമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി. 

പ്രഫഷനൽ ഡ്രൈവിങ് സ്കൂൾ. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്
ADVERTISEMENT

∙രണ്ടാം തലമുറക്കാരന്റെ വരവ്; കൂടുതൽ ഉയർച്ച
ഇതിനിടയ്ക്ക് 1978ൽ ജംഷീറിന്റെ പിതാവ് അവറാൻ കുട്ടി എന്ന ബാവയെ യുഎഇയിലേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന് ഡ്രൈവിങ് ലൈസൻസ് നേടിക്കൊടുത്ത് നൂർ മോട്ടോർ ഡ്രൈവിങ് സ്കൂളിൽ പരിശീലകനായി നിയമിച്ചു. പിന്നീട് തൗഫീഖ് മോട്ടോർ ഡ്രൈവിങ് സ്കൂൾ, നൂർ ഡ്രൈവിങ് സ്കൂളിന്റെ സ്പോൺസർ യൂസഫ് നൂർ ഏറ്റെടുത്തു. തുടർന്ന് 16 വർഷത്തിന് ശേഷം 1998ൽ അവറാന് തന്നെ സ്കൂൾ ഏറ്റെടുക്കേണ്ടി വന്നു. 

തൗഫീഖ് ഡ്രൈവിങ് സ്കൂളിന്റെ പഴയരൂപം. സാദിദ് ബാബു( വലത്) ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙പ്രഫഷനൽ ഡ്രൈവിങ് സ്കൂളിന്റെ വരവ്
അദ്ദേഹത്തിന് നാട്ടിലേയ്ക്ക് മടങ്ങാൻ സമയമായപ്പോൾ മകൻ ജംഷീറിനോട് സ്കൂൾ നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ 2005ൽ യുഎഇയിലെത്തിയ ഇദ്ദേഹം സ്കൂളിന്റെ 'ഡ്രൈവിങ്' ഏറ്റെടുത്തു. പ്രഫഷനൽ ഡ്രൈവിങ് സ്കൂൾ ഇന്ന് അജ്മാനിലെ ഏറ്റവും പഴക്കമേറിയതും എല്ലാ സംവിധാനങ്ങളുമുള്ള ഡ്രൈവിങ് പഠന കേന്ദ്രമാണ്. വിദഗ്ധരായ 71 ഇൻസ്ട്രക്ടർമാരടക്കം ആകെ 75 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. മലപ്പുറം നിലമ്പൂർ സ്വദേശിയും സമൂഹമാധ്യമ താരവുമായ സാജിദ് ബാബുവിന്‍റെ കൈയിലാണ് ഇൗ സ്കൂളിന്റെ സ്റ്റിയറിങ്. ഇതുകൂടാതെ ടൈപ്പിങ് സെന്റർ, റിയൽ എസ്റ്റേറ്റ് കമ്പനി എന്നിവയെല്ലാം ജംഷീർ നടത്തിവരുന്നു. ബിസിനസ് വിജയകരമായി കൊണ്ടുപോകാൻ കഴിയുന്നത്രയും കാലം സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. വിമാന ടിക്കറ്റ് ആവശ്യത്തിന് ബന്ധപ്പെടേണ്ട നമ്പർ–+971 55 637 9800(സാജിദ് ബാബു).

English Summary:

Jamsheer Babu provides 25 free flight tickets to those returning home under amnesty.