ദുബായ് ∙ പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലെം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്ക് സമ്മാനങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി.  ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലെം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്ക് സമ്മാനങ്ങൾ, മൊമെന്‍റോകൾ, പുസ്തകങ്ങൾ എന്നിവ വിതരണം നടത്തുകയും ചെയ്തു. വിവിധ സമൂഹങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.

ജി ഡി ആർ എഫ് എ ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവർ സ്കൂൾ കുട്ടികൾക്കൊപ്പം. ക്രെഡിറ്റ്–ജിഡിആർഎഫ്എ

അൽ ഷൊറൂഖ് കിൻഡർഗാർട്ടൻ, ഡിസംബർ സെക്കൻഡ് സ്കൂൾ, അൽ സാദ സ്കൂൾ, ഹെസ്സ ബിൻത് അൽമുർ സ്കൂൾ, ദുബായ് സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ തുടങ്ങിയ സ്കൂളുകളിലായിരുന്നു ആദ്യഘട്ട സന്ദർശനം. രണ്ടാമത്തെ ആഴ്ചയിൽ അൽ അഹ്ലിയ ചാരിറ്റബിൾ സ്കൂൾ, കാർമൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും പര്യടനം നടത്തി. ഇതിലൂടെ 3,800 വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പകർന്നു നൽകി. 

ADVERTISEMENT

ജിഡിആർഎഫ്എ അവരുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് മാത്രമല്ല, ഇതര സമൂഹത്തിലേക്കും തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവൽക്കരണവും കമ്മ്യൂണിറ്റി സംരംഭങ്ങളും ജിഡിആർഎഫ്എ ദുബായുടെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Salem and Salam arrived with hands full of gifts