സംസ്ഥാന ബെഞ്ച് പ്രസ് ചാംപ്യൻഷിപ്പ്; സ്വർണത്തിളക്കവുമായി മുൻ പ്രവാസി മലയാളി വിദ്യാർഥി
ഷാർജ ∙ സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്കായി സ്വർണം നേടി ഷാർജ എമിറേറ്റ്‌സ് നാഷണൽ സ്കൂൾ മുൻവിദ്യാർഥി നെവിൽ തോമസ് അലക്സ്. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബറിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാനതല മത്സരം നടത്തിയത്.

ഷാർജ ∙ സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്കായി സ്വർണം നേടി ഷാർജ എമിറേറ്റ്‌സ് നാഷനൽ സ്കൂൾ മുൻവിദ്യാർഥി നെവിൽ തോമസ് അലക്സ്. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബറിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാനതല മത്സരം നടത്തിയത്.
പുരുഷന്മാരുടെ ജൂനിയർ 93 കിലോ എക്യുപ്പ്ഡ് വിഭാഗത്തിൽ സ്വർണവും 93 കിലോ ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടിയാണ് നെവിൽ തോമസ് മികവ് തെളിയിച്ചത്. അടുത്തമാസം ഗോവയിൽ നടക്കുന്ന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും നെവിൽ തോമസ് കേരളത്തെ പ്രതിനിധീകരിക്കും.
കഴിഞ്ഞ വർഷം തൃശ്ശൂരിലും ഇതേ ഇനങ്ങളിൽ മെഡൽ നേടിയിരുന്നു. കർണാടക മംഗളൂരു NITTE യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദവിദ്യാർഥിയാണ് ഇപ്പോൾ നെവിൽ തോമസ് അലക്സ്. അജ്മാനിൽ താമസിക്കുന്ന തിരുവല്ല ഓതറ കീക്കാട്ടിൽ അലക്സ് കീക്കാട്ടിലിന്‍റെയും റിൻസി അലക്സിന്‍റെയും മകനാണ്. 2005-മുതൽ 2019 വരെയാണ് നെവിൽ തോമസ് അലക്സ് ഷാർജ എമിറേറ്റ്‌സ് നാഷനൽ സ്കൂളിൽ പഠിച്ചത്.