രൂപം മാറുന്ന അടുക്കളകള്‍, യുഎഇയില്‍ ക്ലൗഡ് കിച്ചന്‍ സാധ്യതകള്‍ അറിയാം
കാലഘട്ടത്തിന്റെ ആവശ്യകതയാണ് 'സൂപ്പർ കിച്ചന്‍' അല്ലെങ്കില്‍ 'ക്ലൗഡ് കിച്ചന്‍' എന്ന ആശയത്തിന് പിന്നിലെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
കാലഘട്ടത്തിന്റെ ആവശ്യകതയാണ് 'സൂപ്പർ കിച്ചന്‍' അല്ലെങ്കില്‍ 'ക്ലൗഡ് കിച്ചന്‍' എന്ന ആശയത്തിന് പിന്നിലെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
കാലഘട്ടത്തിന്റെ ആവശ്യകതയാണ് 'സൂപ്പർ കിച്ചന്‍' അല്ലെങ്കില്‍ 'ക്ലൗഡ് കിച്ചന്‍' എന്ന ആശയത്തിന് പിന്നിലെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
കാലഘട്ടത്തിന്റെ ആവശ്യകതയാണ് 'സൂപ്പർ കിച്ചന്‍' അല്ലെങ്കില്‍ 'ക്ലൗഡ് കിച്ചന്‍' എന്ന ആശയത്തിന് പിന്നിലെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അച്ഛനും അമ്മയും മക്കളുമൊക്കെയായി വല്ലപ്പോഴും റസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിച്ചിരുന്ന സംസ്കാരത്തില്‍ നിന്ന് പൂർണമായും മാറികഴിഞ്ഞു ഇന്നത്തെ തലമുറ. റസ്റ്ററന്റുകളില്‍ നിന്നുളള ഭഷണം പുതുമയല്ല. അതിനേക്കാള്‍ ഒരുപടി കൂടി കടന്നാണ് ക്ലൗഡ് കിച്ചന്റേയും പിന്നാലെ സൂപ്പർ കിച്ചന്റേയും വരവ്.
ഒരു കേന്ദ്രീകൃത അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ടും, ഹോട്ടലുകളിലേക്കുമെത്തിക്കുന്ന രീതിയാണ് സൂപ്പർ കിച്ചന്റേത്. പ്രശസ്ത ബ്രാന്റുകള്‍ തുടങ്ങി നാടന്‍ ഭക്ഷണം വരെ വിവിധ സൂപ്പർ കിച്ചണുകളില്‍ ഒരുങ്ങുന്നു. റസ്റ്ററന്റുകളില്‍ പോയിരുന്ന് തിരക്കില്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തവർക്ക് ഇഷ്ട വിഭവങ്ങള്‍ വീട്ടിലെ ഊണ്‍മേശയിലെത്തിക്കുന്നു 'സൂപ്പർ കിച്ചന്‍'. യുഎഇയിലും സജീവമാണ് 'സൂപ്പർ കിച്ചണുകള്‍'.
∙ എന്താണ് 'ക്ലൗഡ് കിച്ചനുകള്‍' അഥവാ 'സൂപ്പർ കിച്ചനുകള്‍'
'ഗോസ്റ്റ് കിച്ചന്‍', 'വിർച്വല്‍ കിച്ചന്‍' എന്നിങ്ങനെ അറിയപ്പെടുന്ന 'ക്ലൗഡ് കിച്ചന്‍' ഒരു പടികൂടി കടന്ന് 'സൂപ്പർ കിച്ചന്‍' മോഡലുകളിലെത്തി നില്‍ക്കുകയാണ്. ഒരു വലിയ അടുക്കളയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. നേരിട്ടുളള വില്‍പനയില്ല. പകരം ഓൺലൈനായി ബ്രാന്‍ഡുകളുടെ ആപ്പുകളോ അതല്ലെങ്കില്‍ തലാബത്ത് ഉള്‍പ്പടെയുളള ഭക്ഷണ വിതരണ ആപ്പുകള്‍ വഴിയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ഭക്ഷണ ഓർഡറുകള്‍ സ്വീകരിക്കുക.
∙ യുഎഇയിലെ ഏറ്റവും വലിയ സൂപ്പർ കിച്ചനുകളിലൊന്ന് 'കേയ്ക്രൂ'
ബിസിനസ് മോഡല്‍ എന്ന നിലയില്‍ ചെലവുകുറവാണ് 'സൂപ്പർ കിച്ചന്‍' ആശയത്തിന്. ഒരു റസ്റ്ററന്റ് തുടങ്ങുന്നതിനുളള ചെലവോ സമയമോ വേണ്ടെന്നുളളതും ഇത്തരം ഫുഡ് ടെക് കമ്പനികളുടെ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും യുഎഇയിലെ ഏറ്റവും വലിയ സൂപ്പർ കിച്ചന്‍ ബ്രാന്‍ഡായ കേയ്ക്രൂ വിലെ സാമ്പത്തിക വിഭാഗം മേധാവി മഹേഷ് പറയുന്നു. സ്വദേശ നിർമിതമായ (ഹോം മെയ്ഡ്) ബ്രാന്‍ഡുകള്‍ തുടങ്ങി പ്രധാനപ്പെട്ട രാജ്യാന്തര ഭക്ഷണ ബ്രാന്‍ഡുകളുടെ വരെ ഏത് തരത്തിലുളളതും ഉള്‍ക്കൊളളിക്കാനാകുമെന്നതും നേട്ടമാണ്. യഥാർഥത്തില്‍ ഭക്ഷണമേഖലയില്‍ വന്ന മാറ്റങ്ങളുടെ തുടർച്ചയാണ് 'സൂപ്പർ കിച്ചന്‍' എന്നുപറയാം. ഭക്ഷണം പോയികഴിച്ചിരുന്ന സ്ഥാനത്ത് സൈക്കിളിലും പിന്നെ സ്കൂട്ടറിലുമുളള ഡെലിവറിയായി. ഏറ്റവും ഒടുവില്‍ ഡ്രോണുകള്‍ വഴി ഭക്ഷണം ഡെലിവറി ചെയ്യാമെന്നുളളതിന് ദുബായ് തന്നെ ഉദാഹരണം. ഫോണ്‍ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന സ്ഥാനത്ത് വാട്സ് ആപ്പിലൂടെയും, ആപ്പിലൂടെയും ഓർഡർ ചെയ്യാനുളള സൗകര്യമായി. അതിന്റെ പിന്തുടർച്ചയാണ് 'സൂപ്പർ കിച്ചനുകള്‍' എന്ന് വേണമെങ്കില്‍ പറയാം.
'സൂപ്പർ കിച്ചന്‍' വഴി ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ബ്രാന്‍ഡുടമകളും ഹാപ്പി. പുതിയ ഒരു ബ്രാഞ്ച് അല്ലെങ്കില്‍ റസ്റ്ററന്റ് വലിയ മൂലധനം ഇല്ലാതെ തന്നെ 'സൂപ്പർ കിച്ചനു'കള്‍ വഴി കുറഞ്ഞ ചെലവില്‍ പ്രവർത്തിപ്പിക്കാമെന്നുളളതും ഇതിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറയുന്നു. ബിസിനസ് മോഡല്‍ എന്നുളള നിലയിലും അനന്തസാധ്യതകളാണ് 'സൂപ്പർ കിച്ചന്‍' തുറന്നിടുന്നതെന്നും അദ്ദേഹം പറയുന്നു. ദിവസേന ഭക്ഷണം വേണ്ടവർക്ക് ഏതൊക്കെ ദിവസങ്ങളില്‍ ഏത് ഭക്ഷണമാണ് വേണ്ടതെന്നുള്‍പ്പടെ (മീല്‍ പ്ലാനുകള്‍) ഒരു മാസത്തേക്കോ അതില്‍ കൂടുതലോ തിരഞ്ഞെടുക്കാനുളള സൗകര്യങ്ങള്‍ നല്‍കുന്ന 'സൂപ്പർ കിച്ചനു'കള്‍ ഉണ്ട്. ആരോഗ്യപരിപാലത്തില്‍ ശ്രദ്ധ ചെലുത്തുന്നവർക്ക് പ്രോട്ടീന്‍ അടങ്ങിയതും കാർബോ ഇല്ലാത്തതുമായ ഭക്ഷണങ്ങള്‍ വരെ നല്‍കാന്‍ 'സൂപ്പർ കിച്ചനു'കള്‍ റെഡിയാണ്. അതുതന്നെയാണ് അതിന്റെ സാധ്യതകളും, മഹേഷ് പറയുന്നു.
∙ കുറഞ്ഞ ചെലവ് ആകർഷണം
ഒരു റസ്റ്ററന്റ് നടത്തിക്കൊണ്ടുപോകുന്നതിളള ചെലവില്ലെന്നുളളതാണ് സൂപ്പർ കിച്ചന്റെ ആകർഷണം. സീറ്റിങ് വേണ്ട, ഇന്റീരിയരൊക്കേണ്ട, സപ്പോർട്ടിങ് സ്റ്റാഫുകളും പാർക്കിങും വേണ്ട. ബിസിനസ് ചെലവുകള്‍ കുറയ്ക്കാന്‍ ഇതെല്ലാം സഹായിക്കുന്നു.
∙ സാധ്യതകള്‍
എന്തും വില്‍ക്കാമെന്നുളളതാണ് ഏറ്റവും വലിയ സാധ്യത. കോഴിക്കോടന്‍ ബിരിയാണി മുതല്‍ അറേബ്യന്‍ മന്തി വരെയും, ഐസ്ക്രീം മുതല്‍ പിസ വരെയും പാചകം ചെയ്യാം, വില്‍ക്കാം. നാവില്‍ വെളളമൂറും രുചി ഉപഭോക്താക്കള്‍ ഏറ്റെടുത്താല്‍ വിജയം ഉറപ്പ്. നന്നായി പാചകം ചെയ്യുന്നവരെ ഒരുമിച്ച് നിർത്താനും സാധിക്കും. അതിപ്പോള്‍ പ്രൊഫഷണല്‍ ഷെഫായാലും വീട്ടമ്മയാണെങ്കിലും. അടുക്കള തന്നെ വിഭജിച്ച് പുതു രുചികള്‍ പരീക്ഷിക്കാം. വൈവിധ്യം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ആകർഷിക്കാന്‍ കഴിയുമെന്നതാണ് നേട്ടം.
∙ ക്ലൗഡ് കിച്ചന്റെ മലയാളി വിജയം, 'സുജാസ് കിച്ചന്‍'
1999 ലാണ് യുഎഇയിലെ ഷാർജയില്‍ 'ക്ലൗഡ് കിച്ചന്‍' മാതൃകയില്‍ 'സുജാസ് കിച്ചന്‍' തുടങ്ങുന്നത്. ഇന്ന് ഭക്ഷണപ്രേമികളുടെ ഇടയില്‍ പ്രിയമുളള പേരുകളിലൊന്നാണ് 'സുജാസ് കിച്ചന്‍'. സുജ അലക്സ് ദമ്പതികളാണ് സുജാസ് കിച്ചന്‍ തുടങ്ങിയതെങ്കില്‍ ഇന്ന് മകനായ ജേക്കബ് അലക്സാണ് മേല്‍നോട്ടം. പള്ളികളില്‍ ഉള്‍പ്പടെ നടക്കുന്ന വിവിധ പരിപാടികള്‍ക്കും സ്കൂളിലേക്കുമായിരുന്നു ആദ്യം ഭക്ഷണമെത്തിച്ചിരുന്നത്. കോവിഡ് സമയത്ത് ഇതെല്ലാം നിന്നു. അവിടെ നിന്നാണ് റീടെയ്ല്‍ മേഖലയിലേക്ക് മാറുന്നത്. സിലിക്കണ്‍ ഓയാസീസിലാണ് ആദ്യ 'ക്ലൗഡ് കിച്ചന്‍' തുടങ്ങിയത്. ചെലവ് കുറവാണ് എന്നുളളതാണ് ഇതിലേക്ക് ആകർഷിച്ചതെന്നും ജേക്കബ് പറയുന്നു. ഭക്ഷണ ഡെലിവറിക്കൊപ്പം 'സുജാസ് കിച്ചന്‍' ഇപ്പോള്‍ ടേക് എവെയും ചെയ്യുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സാധിക്കുന്നുവെന്ന് അലക്സ് പറയുന്നു. മധ്യതിരുവിതാം കൂർ മേഖലയിലെ ഭക്ഷണ വൈവിധ്യങ്ങളാണ് പ്രധാനമായും നല്‍കുന്നത്. പരമ്പരാഗത ഭക്ഷണങ്ങളും ലഭിക്കുമെന്നതും പ്രത്യേകതയാണ്. 'ക്ലൗഡ് കിച്ചന്‍' മേഖലയിലും ലൈസന്‍സ് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. അതു ശ്രധിച്ചുവേണം ഇതിലേക്ക് ഇറങ്ങാനെന്നും അലക്സ് പറയുന്നു.
∙ ആരോഗ്യകരമായ ഭക്ഷണം തേടുന്നവർക്ക് 'ഹന്‍ച്'
ആരോഗ്യകരമായ ജീവിതശൈലിയാണ് ലക്ഷ്യമെങ്കില്‍ എന്ത് കഴിക്കണമെന്നുളളത് പ്രതിസന്ധിയാണ്, പലപ്പോഴും പ്രഫഷനലുകള്‍ക്ക്. ഇഷ്ടമുളള ഭക്ഷണം സൗകര്യം പോലെ ലഭ്യമാക്കുകയെന്നുളളതാണ് അബുദാബിയിലെ 'ക്ലൗഡ് കിച്ച'നായ 'ഹന്‍ച്' ആരംഭിക്കാന്‍ യദു ഗോപന് പ്രചോദനമായത്. ഷാർജ അമേരിക്കന്‍ യൂണിവേഴ്സിറ്റി കെമിക്കൽ ആൻഡ് ബയോളജിക്കൽ എൻജിനീയറിങ് പൂർവ വിദ്യാർഥിയാണ് യദു. കിറ്റോപിയില്‍ ജോലി ചെയ്ത അനുഭവപരിചയമാണ് 'ഹന്‍ച്' തുടങ്ങാന്‍ ധൈര്യം തന്നത്. ഓരോ ബ്രാന്‍ഡിനും സ്റ്റാന്‍ഡേഡ് ഓപ്പറേഷന്‍ പോളിസിയുണ്ട്. എസ് ഒ പിയാണ് ഗുണമേന്മ ഉറപ്പാക്കുന്നത്. ഈ എസ് ഒ പി നിലനിർത്തിയാണ് ക്ലൗഡ് കിച്ചനുകള്‍ പ്രവർത്തിക്കുന്നത്. ദുബായിലേക്കും ഷാർജയിലേക്കും ഹന്‍ചിന്റെ പ്രവർത്തനം വിപുലീകരിക്കുകയെന്നുളളതാണ് യദുവിന്റെ ലക്ഷ്യം.
∙ എങ്ങനെ തുടങ്ങാം
ദുബായില്‍ പ്രധാനമായും മൂന്ന് തരത്തില്‍ ഒരു ക്ലൗഡ് കിച്ചന്‍ ആരംഭിക്കാം. സോള്‍ പ്രൊപ്പറൈറ്റർഷിപ്പ്, ലിമിറ്റഡ് ലയബിലിറ്റി കമ്പനി, ഫ്രീ സോണ്‍ അല്ലെങ്കില്‍ മെയിന്‍ലാന്റ് കമ്പനി. ഇതില്‍ ഏത് വേണമെന്ന് തീരുമാനിക്കാം. സ്ഥാപനത്തിന്റേ പേരും സ്ഥലവും തീരുമാനമായാല്‍ ആദ്യഘട്ട അനുമതിയ്ക്കായി അപേക് നല്‍കാം. ഡിപാർട്മെന്റ് ഓഫ് എക്കണോമിക് ഡെവലപ്മെന്റില്‍ നിന്നോ ഫ്രീസോണില്‍ നിന്നോ ബിസിനസ് പ്ലാന്‍, പാസ്പോർട്ട്, വിസ ഉള്‍പ്പടെ ആവശ്യമുളള രേഖകള്‍ നല്‍കി അപേക്ഷിക്കാം. ട്രേഡ് ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ കോർപ്പറേറ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. അനുമതികള്‍ എല്ലാം ലഭിച്ചാല്‍ ബിസിനസും തുടങ്ങാം.