ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍.

ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍. ഇയാളെ ഫിലിപ്പീൻസിന് കൈമാറുമെന്ന്  മുതിർന്ന ഫിലിപ്പീനോ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതി യുഎഇയിൽ അറസ്റ്റിലായ വിവരം ഫിലിപ്പീൻസ് ആഭ്യന്തര, പ്രാദേശിക ഗവൺമെന്റ് വകുപ്പിന്റെ (ഡിഐഎൽജി) സെക്രട്ടറി ബെഞ്ചമിൻ ബെൻഹൂർ അബലോസ് ജൂനിയറാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.  ഫിലിപ്പീൻസിന്റെ സഹകരണത്തോടെയും യുഎഇ സർക്കാരിന്റെ സഹായത്തോടെയും പ്രതിയെ ഫിലിപ്പീൻസിലേയ്ക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബെഞ്ചമിൻ ബെൻഹൂർ അബലോസ് ജൂനിയർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

മനുഷ്യക്കടത്തിനെതിരായ സർക്കാരിന്റെ ശക്തമായ പോരാട്ടത്തിന്റെയും കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് കർശനമായി സംരക്ഷിക്കുന്നതിന്റെയും ചുവടുവയ്പ്പാണിത്. ഇത്തരക്കാർക്കെതിരെയുള്ള കർശനമായ മുന്നറിയിപ്പാണിത്. പ്രായപൂർത്തിയാകാത്തവരെ  ദുരുപയോഗം ചെയ്യുന്നവർക്ക് സുരക്ഷിത താവളം ഇല്ല. നിങ്ങൾ എവിടെ പോയാലും നിങ്ങൾ തീർച്ചയായും നിയമപരമായി നേരിടും. നീതി വിജയിക്കും.

ന്യൂവ വിസ്‌കയ, ക്വിറിനോ പ്രവിശ്യകൾ ഉൾപ്പെടെ ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും നടത്തിയ പ്രവർത്തനങ്ങളിൽ ഇരകളിൽ ചിലരെ രക്ഷിച്ചു. ടാഗുയിഗ്, ബാക്കൂർ, കാവിറ്റ്, മാരിലാവോ, ബുലാകാൻ, ലാ യൂണിയൻ, ബാഗിയോ എന്നീ നഗരങ്ങളിലും പരിശോധനകൾ നടത്തി.  ഇരകളായ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും വിദേശികൾക്ക് വിൽക്കുകയും ഓൺലൈനായി പണം സ്വീകരിക്കുകയും ചെയ്തതായി സംശയിക്കുന്നു. ഇന്റർപോൾ റെഡ് നോട്ടിസ് (എക്സ്റ്റ്രേഷൻ, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ നിയമനടപടികൾ തീർപ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്തി താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള ലോകത്തെങ്ങുമുള്ള നിയമപാലകരോടുള്ള അഭ്യർഥന) പുറപ്പെടുവിച്ചതിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. എന്നാൽ അറസ്റ്റിനെക്കുറിച്ച് യുഎഇ അധികൃതർ ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.  

ADVERTISEMENT

മുൻപും പ്രതികളെ പിടികൂടാൻ യുഎഇ സഹായം
ഫിലിപ്പീൻസ് നിയമപാലകർ തിരയുന്ന പ്രതിയെ പിടികൂടാൻ യുഎഇ സർക്കാർ സഹായിക്കുന്നത് ഇതാദ്യമല്ല. 2016 ഒക്ടോബറിൽ അറിയപ്പെടുന്ന ഫിലിപ്പീനോ ലഹരിമരുന്ന് മാഫിയ തലവൻ കെർവിൻ എസ്പിനോസയെ (റോളൻ എസ്ലബോൺ എസ്പിനോസ) അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഈസ്റ്റേൺ വിസയാസിലെ ഏറ്റവും വലിയ ലഹരിമരുന്ന് മാഫിയാ തലവനും ഫിലിപ്പീൻസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുമായ എസ്പിനോസയെ കൈമാറുന്നതിനായി ഫിലിപ്പീൻസ് അധികൃതർ അബുദാബി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റുമായി (സിഐഡി) ഏകോപിപ്പിച്ചു. 

English Summary:

Alleged Filipino pedophile arrested in UAE.