പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനുമായ അഡ്വ. പി. അബ്ദുൽ ഹക്കീമിന്‍റെ ജീവിതം ആത്മസമർപ്പണത്തിന്‍റെ അത്യുജ്വല വിജയകഥയാണ്.

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനുമായ അഡ്വ. പി. അബ്ദുൽ ഹക്കീമിന്‍റെ ജീവിതം ആത്മസമർപ്പണത്തിന്‍റെ അത്യുജ്വല വിജയകഥയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനുമായ അഡ്വ. പി. അബ്ദുൽ ഹക്കീമിന്‍റെ ജീവിതം ആത്മസമർപ്പണത്തിന്‍റെ അത്യുജ്വല വിജയകഥയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙ പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനുമായ അഡ്വ. പി. അബ്ദുൽ ഹക്കീമിന്‍റെ ജീവിതം ആത്മസമർപ്പണത്തിന്‍റെ അത്യുജ്വല വിജയകഥയാണ്. കേരളത്തിൽ 10 വർഷം പൊലീസായി സേവനമനുഷ്ഠിച്ച അദ്ദേഹം, യുഎഇയിൽ 11 വർഷമായി അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. താമസ നിയമലംഘനം തുടങ്ങി വിവിധ നിയമപ്രശ്നങ്ങളിൽപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അദ്ദേഹം ഏത് സമയവും ആശ്രയിക്കാവുന്ന ഒരു 'വക്കീൽസാബ്' ആണ്. താൻ കടന്നുവന്ന വഴികൾ മനോരമ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ്  അഡ്വ. ഹക്കീം.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബം; എട്ടാം ക്ലാസിൽ പഠനം ഉഴപ്പി
പാലക്കാട് ഒറ്റപ്പാലത്തെ അമ്പലപ്പാറ പഞ്ചായത്തില്‍ ഏറ്റവും കൂടുതൽ മക്കളുള്ള വീടായിരുന്നു ഹക്കീമിന്റേത്. പിതാവ് പരേതനായ സൈതാലി നാട്ടില്‍ തയ്യൽജോലി ചെയ്താണ് ഭാര്യ പരേതയായ സുലേഖയും എട്ട് ആൺകുട്ടികളും 5 പെൺമക്കളുമടങ്ങുന്ന വലിയ കുടുംബത്തെ പോറ്റിയത്. 13 പേരിൽ ഹക്കീം 12–ാമൻ. മൂത്ത സഹോദരങ്ങളിൽ രണ്ട് പേർ പഠിച്ച് അധ്യാപകരും രണ്ട് പേർ ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചപ്പോൾ മറ്റുള്ളവർ കച്ചവടത്തിലും മറ്റും മുഴുകി. എട്ടാം ക്ലാസോടെ പഠനത്തിൽ വിരക്തി തോന്നിയ ഹക്കീം, ആരാവാനാണ് ആഗ്രഹമെന്ന് ഒരിക്കൽ അധ്യാപകൻ ചോദിച്ചപ്പോൾ നാട്ടിൽ സർവീസ് നടത്തുന്ന തൗഫീഖ് ബസിലെ ഡ്രൈവറാകണമെന്നായിരുന്നു മറുപടി നൽകിയത്. തന്‍റെ ചുറ്റുപാടിനുമപ്പുറം മറ്റൊരു ലോകമുണ്ടാവുമെന്നുളള ചിന്തപോലും അന്ന് ആ ബാലന് ഇല്ലായിരുന്നു. ഒൻപതിലും പത്തിലും പഠിക്കുമ്പോൾ രണ്ട് തവണ നാട് വിട്ടുപോകുകയും പിന്നീട് തിരിച്ചുവരികയും ചെയ്തു. ഈ മുങ്ങലിനിടെ തൃശൂർ അലങ്കാർ ഹോട്ടലിൽ 11 ദിവസം ക്ലീനിങ് ജോലി ചെയ്തു. ചെന്നൈയിൽ 40 ദിവസം തങ്ങി. അങ്ങനെ ചാവക്കാട് അടക്കം പലയിടത്തും കറങ്ങിനടന്നു. ഈ അലച്ചിലിനിടയിലോ മറ്റോ ആയിരിക്കാം, പൊലീസും വക്കീലും തന്നെ പ്രചോദിപ്പിച്ചിരുന്നുവെന്ന് ഹക്കീം പറയുന്നു. 

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
ADVERTISEMENT

പിന്നീട് 1998ൽ തോറ്റെങ്കിലും 1999ൽ ഹക്കീം എസ്എസ്എൽസി പരീക്ഷ പാസ്സായി, പ്രിഡിഗ്രി പാസ്സായി ബികോമിന് ചേർന്നു. ആ സമയത്തായിരുന്നു കേരള പൊലീസിൽ പ്രവേശന പരീക്ഷയെഴുതി പാസ്സായത്. ട്രെയിനിങ്ങിനൊടുവിൽ പൊലീസുകാരന്‍റെ യൂണിഫോമണിഞ്ഞപ്പോൾ ജീവിതത്തിലെ ഒരാഗ്രഹം പൂവണിഞ്ഞ നിർവൃതി അനിർവചനീയമായിരുന്നു. പിന്നീടെല്ലാം സിനിമാക്കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞത്.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙പൊലീസ് ജോലിക്കൊപ്പം നിയമപഠനം
ബിരുദം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 2003ൽ പൊലീസ് സർവീസിൽ ഔദ്യോഗിക ജീവിതമാരംഭിച്ച ഹക്കീമിന്  ബിരുദം പൂർത്തിയാക്കാൻ കഴിയാത്തതിലെ വിഷമം ഒരു ഭാഗത്തുണ്ടായിരുന്നു. തുടർന്ന് ജോലിക്കൊപ്പം അത് പൂർത്തിയാക്കി. അപ്പോഴും തനിക്ക് ഇനിയും എന്തെല്ലാമോ പഠിക്കാനുണ്ടെന്ന് ആരോ മനസിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എൽഎൽബി പഠിക്കാൻ തീരുമാനിച്ചു. പ്രവേശന പരീക്ഷയെഴുതി തിരുവനന്തപുരം ലോ അക്കാദമിയിൽ ഈവനിങ് ക്ലാസിന് ചേർന്നു.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
ADVERTISEMENT

ആദ്യം തിരുവനന്തപുരത്ത് പൊലീസ് ക്യാംപിലെ ജോലിക്കൊപ്പം നിയമപഠനം വളരെ പ്രയാസകരമായി. ഡ്യൂട്ടിക്കിടെ ഒഴിവ് വേളകൾ ലഭിക്കുമ്പോൾ പൊലീസ് ബസിന് മുകളിലിരുന്നു പോലും പഠിച്ചിട്ടുണ്ട്. ഒടുവിൽ ഉന്നതോദ്യോഗസ്ഥരോട് കാര്യം അവതരിപ്പിച്ച് പഠിക്കാൻ സൗകര്യം നൽകണമെന്ന് അഭ്യർഥിക്കാൻ തീരുമാനിച്ചു. അന്നത്തെ പൊലീസ് കമ്മീഷണർ മനോജ് ഏബ്രഹാമിനോട് കാര്യം പറഞ്ഞപ്പോൾ, റെഗുലർ ഡ്യൂട്ടിയെ ബാധിക്കാത്തവിധം പഠനം തുടരാൻ അദ്ദേഹം പ്രത്യേക ഉത്തരവിറക്കി പിന്തുണ നൽകി. മികച്ച കേഡറ്റായി ജേക്കബ് പുന്നൂസിൽ നിന്ന് മെഡൽ നേടുകയും ചെയ്തു.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ആദ്യ സെമസ്റ്റർ പരാജയപ്പെട്ടതോടെ പഠനം തുടരാനാകില്ലെന്ന് കരുതിയെങ്കിലും സഹപാഠിയും സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനുമായ നിശാന്തിന്‍റെ പ്രോത്സാഹനത്തിലൂടെ 2008ൽ വിജയം കൈവരിച്ചു. എന്നിട്ടും പഠിക്കാനുള്ള ത്വര തീർന്നില്ല, എൽഎൽഎമ്മും ക്രിമിനോളജിയിലുൾപ്പെടെയുളള കോഴ്സുകളും പൂർത്തിയാക്കി ലക്ഷ്യത്തിലേക്ക് കുതിച്ചു. ‌അപ്പോഴൊക്കെയും നിറഞ്ഞ പിന്തുണയുമായി കൂടെ നിന്ന ഒരുപാടുപേരുണ്ട്. ഇവരിൽ മുൻ അഡീഷനൽ സെക്രട്ടറിമാരായ കെ.കെ. രമണി, പി.കെ. തോമസ് എന്നിവരെ ഒരിക്കലും മറക്കാനാവില്ല.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
ADVERTISEMENT

∙ അവധിയെടുത്ത് പ്രവാസ ലോകത്തേക്ക്
പഠിച്ച അറിവുകൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനാവുന്നില്ലെന്നുളള വിഷമമാണ് ഹക്കീമിനെ 2013ൽ യുഎഇയിലെത്തിച്ചത്. ആലപ്പുഴക്കാരനായ സുഹൃത്ത് റിയാസ്, അന്തരിച്ച ഫൈസൽ അസീസ് എന്നിവർ ക്ഷണിച്ചപ്പോൾ അവരുടെ ഷാർജ ഹംരിയ ഫ്രീസോണിലുള്ള കമ്പനിയിലേക്ക്  എത്തപ്പെടുകയായിരുന്നു. പക്ഷേ, ഫൈസൽ അസീസിന്‍റെ മരണത്തോടെ ആ പ്രതീക്ഷ ഇല്ലാതായി. അപരിചിത ലോകം, പുതിയ കാഴ്ചകൾ, ജീവിതങ്ങൾ, അനുഭവങ്ങൾ... ഇതൊക്കെ പാഠങ്ങളായി കരുതി മുന്നേറാൻ തന്നെയായിരുന്നു ഹക്കീമിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി എല്ലാ ദിവസവും ഷാർജയിലെ കോടതിയിലെത്തി പലരെയും നേരിൽ പരിചയപ്പെട്ട് നിയമരംഗത്ത് നിലയുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെ അസീസ് എന്നയാളുടെ സഹായത്തോടെ ഫാറൂഖ് അബ്ദുല്ല എന്ന സ്വദേശിക്ക് കീഴിൽ ലീഗൽ റിസർച്ചറായി പരിശീലനം ആരംഭിച്ചു. 2013 മുതൽ അദ്ദേഹത്തോടൊപ്പം അഭിഭാഷകനായി ജോലി ചെയ്യുന്നു. ഇതോടൊപ്പം സ്വന്തമായി ലീഗൽ കൺസൾട്ടൻസിയും നടത്തുന്നുണ്ട്.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ കൺമുന്നിലെത്തുന്നത് വേദനിപ്പിക്കുന്ന മുഖങ്ങൾ
സാധാരണ പ്രവാസികളുടെ ജീവിതത്തിലേക്ക് നേരിട്ടിറങ്ങിയുളള പ്രവർത്തനമാണ് ഹക്കീമിന്റേത്. റേഡിയോ പരിപാടികളിലൂടെയാണ് ഇത് ആരംഭിച്ചത്. യുഎഇ നിയമത്തെക്കുറിച്ചുളള അജ്ഞതയാണ് സാധാരണക്കാർ പലപ്പോഴും കുരുക്കിൽപ്പെടുന്നതിന് പ്രധാന കാരണമെന്ന് ഇദ്ദേഹം പറയുന്നു. തൊഴിലാളിക്ക് പോലും നിയമ പരി‍ജ്ഞാനം നൽകേണ്ടതിന്‍റെ പ്രാധാന്യം വലുതാണ്. ലേബർ ക്യാംപുകളിലും മറ്റിടങ്ങളിലും നേരിട്ട് ചെന്ന് സാധാരണക്കാരുടെ പ്രശ്നപരിഹാരമുണ്ടാക്കി അവരെ പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമമാണ് യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഇദ്ദേഹം ചെയ്യുന്നത്. നിയമസഹായമെത്തിക്കുക തന്‍റെ കർത്തവ്യമാണെന്ന് ഹക്കീം പറയുന്നു. 

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

എവിടെയോ ഉണ്ടായിരുന്നയാളാണ് ഞാൻ. അന്ന് പലപ്രാവശ്യം നാടുവിട്ടുപോയപ്പോൾ കഷ്ടപ്പാടുകൾ അനുഭവിച്ചു. പിന്നീട് ജീവിതത്തിലുണ്ടായതൊക്കെ തീർത്തും യാദൃച്ഛികമായ കാര്യങ്ങൾ. ഒടുവിൽ പ്രവാസ ലോകത്ത് എത്തുമെന്നും മറ്റുള്ളവർക്ക് സഹായം ചെയ്തുകൊടുക്കാനാകുമെന്നുമൊക്കെ സ്വപ്നംപോലും കാണാത്ത കാര്യങ്ങളാണ്. ഞാനിന്ന് വളരെ സംതൃപ്തനാണ്. മാത്രമല്ല, ഉയരങ്ങളിലാണെന്ന് വിശ്വസിക്കുന്നു. എനിക്ക് കിട്ടിയ അറിവും സംസ്കാരവും മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയാണ് എന്‍റെ സന്തോഷം. പ്രവാസികൾ പ്രാഥമികമായി മനസിലാക്കേണ്ടത് നമ്മളെല്ലാം മറ്റൊരു രാജ്യത്താണെന്നും ഇവിടുത്തെ നിയമങ്ങളെ ബഹുമാനിക്കേണ്ടവരാണെന്നുമാണ്.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ പ്രവാസികൾ നേരിടുന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾ
ക്രെഡിറ്റ് കാർഡ്, ബാങ്ക് വായ്പ തിരിച്ചടവ് പ്രശ്നങ്ങളം വാടകക്കുടിശ്ശിക കേസുകളുമുൾപ്പെടെ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെയെല്ലാം ഉത്തരം സ്വയം അറിവ് സമ്പാദിക്കുക എന്നതാണെന്ന് ഹക്കീം പറയുന്നു. വഴിയറിയാത്ത സ്ഥലത്തേയ്ക്ക് ചോദിച്ച് ചോദിച്ച് പോകുന്നതു പോലെ ജീവിക്കുന്ന നാടിന്‍റെ നിയമത്തെകുറിച്ച് മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കുക എന്ന താണ് ആദ്യം ചെയ്യേണ്ടത്. 

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ്, ഇൻകാസ് തുടങ്ങിയ സംഘനടകൾ വഴിയും സമൂഹമാധ്യമം വഴിയുമെല്ലാം ആയിരക്കണക്കിന് പ്രവാസികൾക്ക് ഹക്കീം ആശ്രയമാകുന്നു. താൻ നേടിയ അറിവ് സഹജീവികളിലേയ്ക്ക് പകരാനായില്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം?. ഷാർജയിലെ ലീഗൽ ഓഫിസിൽ ഉദ്യോഗസ്ഥയായ ഷഹിനയാണ് ഭാര്യ. മക്കൾ സ്കൂൾ വിദ്യാർഥിനികളായ ഇഷാൽ ഫാത്തിമ, ഇഫ മെഹർ. അഡ്വ. പി. അബ്ദുൽ ഹക്കീമിനെ ബന്ധപ്പെടേണ്ട നമ്പർ: +971 55 644 6448.

English Summary:

10 Years as a Police Officer in Kerala, 11 Years as a Lawyer in UAE - The Inspiring Journey of Adv. P. Abdul Hakeem from Ambalappara, Palakkad