മനാമ ∙ തിരുവോണം എത്തുമ്പോൾ നാടെന്നോ നഗരമെന്നോ, ദേശമെന്നോ, രാജ്യമെന്നോ വ്യത്യാസമില്ലാതെ എവിടേയും മുഴങ്ങിക്കേൾക്കുന്ന ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഉണ്ട്.

മനാമ ∙ തിരുവോണം എത്തുമ്പോൾ നാടെന്നോ നഗരമെന്നോ, ദേശമെന്നോ, രാജ്യമെന്നോ വ്യത്യാസമില്ലാതെ എവിടേയും മുഴങ്ങിക്കേൾക്കുന്ന ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ തിരുവോണം എത്തുമ്പോൾ നാടെന്നോ നഗരമെന്നോ, ദേശമെന്നോ, രാജ്യമെന്നോ വ്യത്യാസമില്ലാതെ എവിടേയും മുഴങ്ങിക്കേൾക്കുന്ന ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഉണ്ട്. ഓണമായപ്പോൾ ഇക്കുറിയും പരസ്യങ്ങളിലും ആശംസാ വചനങ്ങളിലും, റീലുകളിലും മാത്രമല്ല, ബഹ്‌റൈനിലെ വസ്ത്രവ്യാപാരസ്‌ഥാപനങ്ങളിലും, മാളുകളിലും ആ സംഗീതം കടന്നുവന്നു. 'പറനിറയെ പൊന്നളക്കും പൗർണ്ണമി രാവായി' എന്ന പാട്ടിന്റെ തുടക്കത്തെ പശ്ചാത്തല സംഗീതമാണ് ആണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഓണം അടുക്കുമ്പോൾ പതിവായി കടന്നുവരുന്നത്.

രുചിമേളയിൽ നിന്ന്. ചിത്രം: ഹെൽവിൻ ജോഷ്.

ബഹ്‌റൈനിലെ പല മാളുകളിലും വസ്ത്രവ്യാപാര സ്‌ഥാപനങ്ങളിലും സംഘടനകളുടെ ഓണാഘോഷപരിപാടികളിലും, ഓണസദ്യകളിലും തുടർച്ചയായി ഇത്തവണയും 'പറനിറയെ' മുഴങ്ങുമ്പോഴാണ് മലയാളികൾക്ക് ഓണാവേശം സിരകളിൽ പടരുന്നത്. ആയിരക്കണക്കിന് ഓണപ്പാട്ടുകൾ ഉണ്ടെങ്കിലും ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ചേർന്ന് 1998ൽ പുറത്തിറക്കിയ തിരുവോണക്കൈനീട്ടം എന്ന കാസറ്റിലെ ഗാനം എന്തുകൊണ്ടോ മലയാളികളുടെ ഗൃഹാതുരത്വമായി മാറുകയായിരുന്നു. യേശുദാസും സുജാതയും ചേർന്ന് പാടിയ ഈ ഓണപ്പാട്ടിന്റെ ആൽബത്തിൽ  'പറനിറയെ' അടക്കം പത്ത് പാട്ടുകളാണ് ഉണ്ടായിരുന്നത്. അവയിൽ 'ചന്ദന വളയിട്ട കൈകൊണ്ട്' എന്ന ഗാനം യേശുദാസിന്റെ മകൻ ആദ്യമായി ഓണം ആൽബങ്ങൾക്ക് വേണ്ടി ആലപിച്ച ഗാനം ആയത് കൊണ്ട് തന്നെ ശ്രോതാക്കൾ വളരെ പ്രതീക്ഷയോടെ കേട്ട പാട്ടുകളാണ്.

ADVERTISEMENT

ആരോ കമഴ്ത്തിവച്ച ഓട്ടുരുളി പോലെ എന്ന പാട്ട് യേശുദാസും സുജാതയും ആലപിച്ചിട്ടുണ്ട്. സ്‌കൂൾ യുവജനോത്സവ ലളിതഗാനം ആയിട്ടാണ് ഈ ഗാനം കൂടുതലും ശ്രദ്ധേയമായത്. ആറമുള്ള പള്ളിയോടം എന്ന് തുടങ്ങുന്ന ഗാനമാണ് ഈ ആൽബത്തിലെ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനം. മറ്റു പാട്ടുകൾ ആയ വില്ലിന്മേൽ, തേവാരമുരുവിടും, ഇല്ലക്കുളങ്ങര എന്നീ പാട്ടുകൾ ആരുടെ ചുണ്ടിലേക്കും പകർന്നില്ല. ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം തന്നെ ശ്രദ്ധേയമായി ഓണക്കാലം ആകുമ്പോൾ വീണ്ടും വൈറൽ ആകുന്ന പാട്ടും എന്നുള്ള ഖ്യാതി ഇപ്പോഴും 'പറനിറയെ'യ്ക്ക് മാത്രം സ്വന്തം.

English Summary:

Bahrain Onam Celebration - Song Paraniraye