ദുബായ് ∙ അവീറിലെ പൊതുമാപ്പ് കേന്ദ്രം ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശിച്ചു. ഗുണഭോക്താക്കൾക്ക് പൊതുമാപ്പ് കേന്ദ്രം നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.
താമസ–കുടിയേറ്റ നിയമലംഘകരുടെ താമസം നിയമവിധേയമാക്കാനുള്ള നടപടികളെ അദ്ദേഹം പ്രശംസിച്ചു. ദിവസേന നൂറുകണക്കിന് പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നത്.
ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് കേന്ദ്രം പ്രവർത്തിക്കുക. പൊതുമാപ്പ് ഒക്ടോബർ 30 വരെ തുടരുമെങ്കിലും അവസാനനിമിഷത്തേക്ക് മാറ്റിവയ്ക്കാതെ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ദുബായ് പൊലീസ് മേധാവിയെ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.