കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു.
രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു.
രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു.
കുവൈത്ത് സിറ്റി ∙ രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു. ഗാര്‍ഹിക വീസക്കാരെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറ്റുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു വർഷമെങ്കിലും നിലവിലെ സ്‌പോൺസറുടെ കൂടെ ജോലി ചെയ്തവർക്ക് അവരുടെ അനുവാദത്തോടെ സ്വകാര്യ മേഖലയിലേക്ക് മാറാമായിരുന്നു.
പൊതുമാപ്പ് കാലത്ത് നിരവധി വിദേശികൾ നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് തൊഴിൽ വിപണിയിൽ ഉണ്ടായ കുറവ് പരിഹരിക്കാനായിരുന്നു ഈ തീരുമാനം. 55,000 -ലധികം പേർ ഈ അവസരം പ്രയോജനപ്പെടുത്തി. ഇത് പ്രധാനമായും ഇന്ത്യക്കാരാണ്.