ബഹ്‌റൈൻ പൗരന്മാർക്ക് ഇറാഖിൽ മതിയായ സൗകര്യങ്ങൾ നൽകിയില്ല; ടൂർ ഓപ്പറേറ്റർക്ക് ഒരു വർഷം തടവും 10,000 ദിനാർ പിഴയും
ബഹ്‌റൈനിൽ നിന്ന് ഇറാഖിലെ കർബലയിൽ പോയ 140 ബഹ്‌റൈൻ പൗരന്മാർക്ക് മതിയായ സൗകര്യങ്ങളോ താമസ സൗകര്യമോ നൽകാതെ ടൂർ ആസൂത്രണം ചെയ്ത ബഹ്‌റൈനിലെ ടൂർ ഓപ്പറേറ്റർക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു.
ബഹ്‌റൈനിൽ നിന്ന് ഇറാഖിലെ കർബലയിൽ പോയ 140 ബഹ്‌റൈൻ പൗരന്മാർക്ക് മതിയായ സൗകര്യങ്ങളോ താമസ സൗകര്യമോ നൽകാതെ ടൂർ ആസൂത്രണം ചെയ്ത ബഹ്‌റൈനിലെ ടൂർ ഓപ്പറേറ്റർക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു.
ബഹ്‌റൈനിൽ നിന്ന് ഇറാഖിലെ കർബലയിൽ പോയ 140 ബഹ്‌റൈൻ പൗരന്മാർക്ക് മതിയായ സൗകര്യങ്ങളോ താമസ സൗകര്യമോ നൽകാതെ ടൂർ ആസൂത്രണം ചെയ്ത ബഹ്‌റൈനിലെ ടൂർ ഓപ്പറേറ്റർക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു.
മനാമ ∙ ബഹ്‌റൈനിൽ നിന്ന് ഇറാഖിലെ കർബലയിൽ പോയ 140 ബഹ്‌റൈൻ പൗരന്മാർക്ക് മതിയായ സൗകര്യങ്ങളോ താമസ സൗകര്യമോ നൽകാതെ ടൂർ ആസൂത്രണം ചെയ്ത ബഹ്‌റൈനിലെ ടൂർ ഓപ്പറേറ്റർക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു. ലൈസൻസില്ലാത്ത ടൂർ ഓപ്പറേറ്റർ കൂടിയായിരുന്ന ട്രാവൽ ഏജൻസിയായിരുന്നു ആളുകളെ കൊണ്ട് പോയത് എന്നും കോടതി കണ്ടെത്തി.
ടൂർ ഓപ്പറേറ്റർ താമസ ഫീസ് അടയ്ക്കുന്നതിനെ തുടർന്ന് കർബലയിലെ ഹോട്ടലുകാർ ബഹ്‌റൈൻ പൗരന്മാരുടെ പാസ്‌പോർട്ട് വിട്ടുനൽകാൻ വിസമ്മതിച്ചതോടെയാണ് ഇക്കാര്യം പൗരന്മാർ രാജ്യത്തെ ബന്ധപ്പെട്ടവരെ അറിയിച്ചത്. തുടർന്ന് ഇറാഖിലെ ബഹ്‌റൈൻ എംബസി ഇടപെട്ട് പാസ്‌പോർട്ടുകൾ വീണ്ടെടുക്കുകയും പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്തു.
ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും ബിസിനസ് ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ടൂർ ഓപ്പറേറ്റർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു. ദുരിതബാധിതരായ പൗരന്മാരുടെ പരാതിയെത്തുടർന്ന് ടൂർ ഓപ്പറേറ്റർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിടിഇഎയുടെ ടൂറിസം മോണിറ്ററിങ് വിഭാഗം ഓപ്പറേറ്ററുടെ ഓഫിസ് അടച്ചുപൂട്ടുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ലൈസൻസുള്ളതും പ്രശസ്തവുമായ ട്രാവൽ ഏജൻസികൾ വഴി യാത്രാ ക്രമീകരണങ്ങൾ ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യം ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി എടുത്തുപറഞ്ഞു . ബഹ്‌റൈനിൽ ഒരു ട്രാവൽ ഏജൻസിയായി പ്രവർത്തിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ലൈസൻസ് ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ലൈസൻസില്ലാത്ത ഏതെങ്കിലും സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏകദേശം 30 ബഹ്‌റൈൻ പൗരന്മാരാണ് ലൈസൻസില്ലാത്ത ടൂർ ഓപ്പറേറ്റർക്കെതിരെ സാമ്പത്തിക നഷ്ടം ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്‌ട്രോണിക് സെക്യൂരിറ്റിക്ക് പരാതി നൽകിയത്. തങ്ങളുടെ മടക്കയാത്രയ്ക്ക് മതിയായ വീസ ഓപ്പറേറ്റർ ബുക്ക് ചെയ്തിട്ടില്ലെന്ന് ചില യാത്രക്കാർ കണ്ടെത്തി. അത് കൊണ്ട് തന്നെ പാസ്‌പോർട്ടുകൾ തിരികെ നൽകിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഇറാഖിലെ ബഹ്‌റൈൻ കോൺസുലേറ്റ്, ഇറാഖിലെ ഗൾഫ് എയർ ബുക്കിങ് ഓഫിസുമായി സഹകരിച്ചാണ് പിന്നീട് യാത്രക്കാർക്ക് പിഴ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും പ്രശ്‌നങ്ങളൊന്നുമില്ലാതെ മടങ്ങാനും സാധിച്ചത്.