സുരക്ഷാ പരിശോധന ശക്തം: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘിച്ച 1,461 പ്രവാസികളെ പിടികൂടി
Mail This Article
കുവൈത്ത്‌സിറ്റി ∙ താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയ 1,461 പ്രവാസികളെയാണ് അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സിനെറ നേത്യത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇത്. വിവിധ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ താമസ-കുടിയേറ്റ നിയമ ലംഘകള്‍ക്കെപ്പം, കോടതി ഉത്തവ്പ്രകാരമുള്ള പിടികിട്ടാപ്പുള്ളികളും പിടിയിലായിട്ടുണ്ട്.
അറസ്റ്റുചെയ്ത ആളുകളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. താമസ-കുടിയേറ്റ നിയമലംഘകരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം വ്യക്തമാക്കി.
നിയമ ലംഘകരെയോ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തതിന്റെ എമര്‍ജന്‍സി ഹോട്ട്ലൈന്‍ (112) വഴി ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.