അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വെടിവച്ചു; കുവൈത്ത് പൗരൻ പിടിയിൽ
Mail This Article
കുവൈത്ത്സിറ്റി ∙ മോഷണകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കുവൈത്ത് പൗരനെ പിടികൂടി. അഹ്മദി ഗവര്‍ണറേറ്റിൽ നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പില്‍ പരുക്കേറ്റത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ പിന്നീട് സാല്മിയായില് നിന്നണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പിടികൂടുന്നതിനിടയില്‍ തോക്കെടുത്ത് സുരക്ഷ സേനയ്ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു, ഇതിനെടെയാണ് സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് വെടിയേറ്റത്.
തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. അന്വേഷണം ഊര്‍ജിതമാക്കിയ അധികൃതര്‍,അധികം വൈകാതെ പ്രതിയെ പിടികൂടുകയും സംഭവത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും ചെയ്തു.
തൊഴില്‍ രഹിതനായ പ്രതി മോഷണം, കൊള്ളയടിക്കല്‍ തുടങ്ങിയ കേസുകളില്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളയാളാണ്. കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളതുമാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു.
പരുക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.