ഛാഡിന് സഹായ ഹസ്തവുമായി യുഎഇ
ദുബായ് ∙ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ യുഎഇ പുതിയ മാനുഷിക പദ്ധതികൾ ആരംഭിക്കുകയും ഐക്യരാഷ്ട്രസഭയ്ക്ക് 10.25 ദശലക്ഷം ഡോളർ സംഭാവന നൽകുകയും ചെയ്തു. രാജ്യത്തെ നിലവിലെ പ്രതിസന്ധിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, മാനസിക സാമൂഹിക പിന്തുണ, മറ്റ് അവശ്യ സഹായങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള

ദുബായ് ∙ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ യുഎഇ പുതിയ മാനുഷിക പദ്ധതികൾ ആരംഭിക്കുകയും ഐക്യരാഷ്ട്രസഭയ്ക്ക് 10.25 ദശലക്ഷം ഡോളർ സംഭാവന നൽകുകയും ചെയ്തു. രാജ്യത്തെ നിലവിലെ പ്രതിസന്ധിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, മാനസിക സാമൂഹിക പിന്തുണ, മറ്റ് അവശ്യ സഹായങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് സഹായം. 2024 ഏപ്രിലിൽ നടന്ന പാരിസ് ഡോണേഴ്‌സ് കോൺഫറൻസിൽ 100 ദശലക്ഷം ഡോളർ സഹായം യുഎഇ വാഗ്ദാനം ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ദൂതനുമായ ലാന നുസെയ്ബയുടെ ഛാഡിലേക്കുള്ള യാത്രയിൽ ഈ മാസം 13 നായിരുന്നു പ്രഖ്യാപനം. നിലവിലെ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനീസ് വനിതാ അഭയാർഥികളായ സുഡാനീസ് വനിതാ സിവിൽ സൊസൈറ്റി നേതാക്കളുമായി യുഎഇ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
മാനുഷിക പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന യുഎൻ ഏജൻസികൾ, വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള മന്ത്രി ഫാറ്റിം അൽജിനെ ഗാർഫ, ഔദ്ദായി പ്രവിശ്യയുടെ ഗവർണർ ജനറൽ ബച്ചാർ അലി സൗലെമാൻ എന്നിവരും പങ്കെടുത്തു. സംഘട്ടനവും പട്ടിണിയും അനുഭവിക്കുന്ന സുഡാന്‍റെ ചില ഭാഗങ്ങളിൽ മാനുഷിക സഹായ വിതരണത്തിന്‍റെ വെല്ലുവിളികളെക്കുറിച്ചും സമീപകാല മെച്ചപ്പെടുത്തലുകളെക്കുറിച്ചും പ്രതിനിധി സംഘത്തെ ധരിപ്പിച്ചു.