രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു.

രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന്  കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ  ആവശ്യപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.

ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ  മാനദണ്ഡങ്ങൾ നൽകിയിരുന്നു. അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.

ADVERTISEMENT

ഇത്തരത്തിൽ മാറുമ്പോൾ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഒരു അധിക ഫീസ്  ഈടാക്കാനും  എൻപിആർഎ ആവശ്യപ്പെട്ടിരുന്നു.ബഹ്‌റൈനിലെ വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാർ വ്യക്തമാക്കുകയും ചെയ്തു .

English Summary:

Bahrain Suspends Conversion of Visitor Visas to Work Visas