യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്.

യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി  ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ്  ദോഹ മെട്രോ നൽകുന്നത്. ഇന്നുമുതല്‍ ഡിസംബര്‍ പതിനഞ്ച് വരെ ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ യാത്ര ലഭിക്കുക.

സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് കാര്‍ഡുകള്‍ക്ക് ഓഫര്‍ ബാധകമാണ്. എന്നാല്‍ പ്രതിവാര,പ്രതിമാസ കാര്‍ഡുകള്‍ക്ക് ഈ സൗജന്യ യാത്ര ലഭിക്കില്ല. ഖത്തർ റൈലിനു കീഴിലുള്ള ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യാംപെയ്ൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാര്‍ഡില്‍ ലഭ്യമാകും. എന്നാൽ ഈ സൗജന്യയാത്ര മൂന്ന് മാസത്തിനിടയില്‍ ഉപയോഗപ്പെടുത്തിയിരിക്കണം.

ADVERTISEMENT

പ്രൊമോഷന്‍ അവസാനിച്ച് ഒരുമാസത്തിനകം ഓഫര്‍ വാലിഡേറ്റ് ചെയ്യണം എന്നും നിബന്ധനയുണ്ട്. ഖത്തര്‍ റെയില്‍ ആപ്ലിക്കേഷനിലോ, വെബ്സൈറ്റിലോ  നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത് കാര്‍ഡ് നമ്പര്‍ നല്‍കിയാലും ഈ ഓഫർ ലഭിക്കും. സർവീസ് ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാക്കിയ മെട്രോ വികസന വഴിയിലാണ്.

English Summary:

Doha Metro Offers Five Complimentary Journeys upon Travel Card Registration