വിവാദമായി സംഘാടക പിഴവ്: കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു
കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു.
കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു.
കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു.
കുവൈത്ത് സിറ്റി∙ കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. ഈ മാസം പത്തിന് അര്‍ദിയ ജാബര്‍ അല്‍-അഹമ്മദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സംഘാടക പിഴവാണ് കെ.എഫ്.എ ബോർഡ് അംഗങ്ങളെ ഒന്നടങ്കം രാജിയിലെത്തിച്ചത്. കുവൈത്ത്-ഇറാഖ് 2026 ലോകകപ്പ് യോഗ്യത മല്‍സരമാണ് ജാബര്‍ സ്റ്റേഡിയത്തില്‍ നടന്നത്. 60,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചത്തെ മത്സരം കാണാന്‍ ക്യൂ നിന്ന ആരാധകരിൽ ചിലർ വെള്ളത്തിനായി കേഴുകയും 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ബോധരഹിതരാകുകയും ചെയ്ത സംഭവം വിവാദമായിരുന്നു.
മാത്രമല്ല, ടിക്കറ്റ് ഇല്ലാത്ത ചിലരെ മല്‍സരം കാണാന്‍ അനുവദിച്ചതും, ടിക്കറ്റ് വാങ്ങിയവര്‍ക്ക് പ്രവേശനം നിഷേധിച്ചതടക്കമുള്ള ആരോപണങ്ങള്‍ കെ.എഫ്.എയ്ക്ക് എതിരെ ഉയർന്നു. ഇതോടെ മല്‍സരത്തിന്‍റെ പിറ്റേന്ന് തന്നെ ബോര്‍ഡ് അടിയന്തര യോഗം കൂടി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ സലെ അല്‍ ഖനായ്, പബ്ലിക് റിലേഷന്‍സ് മേധാവി മുഹമ്മദ് അബ്ബാസ് എന്നിവരെ സസ്‌പെൻഡും ചെയ്തിരുന്നു.
കെ.എഫ്.എ ബുധനാഴ്ച തന്നെ പ്രസ്താവനയില്‍ ഫുട്ബോൾ പ്രേമികളോടെ മാപ്പ് പറഞ്ഞു. പിന്നാലെ 48-മണിക്കൂറിനകം സംഭവത്തിന്‍റെ മുഴവനും വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടും കായിക വകുപ്പ് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ കെ.എഫ്.എ ബോര്‍ഡ് ഒന്നടങ്കം രാജി സമര്‍പ്പിച്ചത്. ഡോക്ടര്‍ സാലെ അല്‍ മജ്‌റൂബിനെ ബോര്‍ഡിന്‍റെ ആക്ടിങ് സെക്രട്ടറി ജനറലായി നിയമിച്ചിട്ടുമുണ്ട്.സെക്രട്ടറി ജനറലിനോട് അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.