ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടോ?; യുഎഇയിൽ പുതിയ ജോലിയില്‍ പ്രവേശിക്കുന്നവർ അറിയണം ഈ 5 കാര്യങ്ങൾ
യുഎഇയില്‍ പുതിയ ജോലിയിലേക്ക് പ്രവേശിക്കാനാനിരിക്കുകയാണോ, എങ്കില്‍ നിലവിലെ ജോലി രാജിവച്ചതായി എപ്പോഴാണ് തൊഴിലുടമയെ അറിയിക്കേണ്ടത്, ജോലി മാറുമ്പോള്‍ തൊഴില്‍ നഷ്ട ഇൻഷുറന്‍സ് പുതുക്കണോ, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണ്, അറിയാം..! ∙ എത്ര കാലമാണ് നോട്ടീസ് പിരീഡ്

യുഎഇയില്‍ പുതിയ ജോലിയിലേക്ക് പ്രവേശിക്കുവാണോ? നിലവിലെ ജോലി രാജിവച്ചതായി എപ്പോഴാണ് തൊഴിലുടമയെ അറിയിക്കേണ്ടത്, ജോലി മാറുമ്പോള്‍ തൊഴില്‍ നഷ്ട ഇൻഷുറന്‍സ് പുതുക്കണോ, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണ്, അറിയാം..!
∙ എത്ര കാലമാണ് നോട്ടീസ് പീരിയഡ്
നിലവിലുളള ജോലി രാജിവയ്ക്കുമ്പോള്‍ എത്ര കാലമാണ് നോട്ടീസ് പീരിയഡ് എന്നുളളത് അറിയാന്‍ എംപ്ലോയ്മെന്‍റ് കോണ്‍ട്രാക്ട് നോക്കാം. സാധാരണ ഗതിയില്‍ 30 മുതല്‍ 90 ദിവസം വരെയാണ് നോട്ടീസ് പീരിയഡ്. ജോലി മാറുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ മേലുദ്യോഗസ്ഥനുമായി സംസാരിക്കാം.
എന്നാല്‍ രാജിക്കത്ത് ഔദ്യോഗികമായി മെയില്‍ ചെയ്യണം. അവസാന പ്രവൃത്തി ദിവസം എന്നാണെന്നതും രാജിക്കത്തില്‍ വ്യക്തമാക്കാം. പുതിയ ജോലിയില്‍ താമസം കൂടാതെ പ്രവേശിക്കണമെന്നുണ്ടെങ്കില്‍, നോട്ടീസ് പീരിയഡ് ഒഴിവാക്കി നിലവിലെ കമ്പനിയ്ക്ക് അല്ലെങ്കില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി മാറാം.
∙ ഗ്രാറ്റുവിറ്റിയ്ക്കായി കാത്തിരിക്കേണ്ടത് എത്രനാൾ ?
ഒരു വർഷം തുടർച്ചയായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ യുഎഇയുടെ തൊഴില്‍ നിയമം അനുസരിച്ച് എന്‍ഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി ലഭിക്കാന്‍ അർഹനാണ്. ജോലി അവസാനിപ്പിച്ച് 14 ദിവസത്തിനുളളില്‍ ഇത് ലഭ്യമാക്കാന്‍ തൊഴില്‍ ദാതാവ് അല്ലെങ്കില്‍ സ്ഥാപനം ബാധ്യസ്ഥമാണ്. കാലതാമസം സംബന്ധിച്ചുളള പരാതികള്‍ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ ടോള്‍ ഫ്രീ നമ്പറായ 800 60 എന്നതിലേക്കോ ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖനേയോ അറിയിക്കാവുന്നതാണ്.
∙ വായ്പ- ക്രെഡിറ്റ് കാർഡ് തിരിച്ചടവുണ്ടെങ്കില്‍
വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ബാങ്കുകള്‍ ഗ്രാറ്റുവിറ്റി മരവിപ്പിച്ചേക്കാം. സാധാരണ ഗതിയില്‍ വായ്പ കരാറുകളില്‍ കുടിശികയുളള കടങ്ങള്‍ നികത്താന്‍ സേവനത്തിന്‍റെ അവസാന ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താറുണ്ട്. ജോലി മാറുന്നത് സംബന്ധിച്ച് ബാങ്കുകളെ അറിയിച്ച് ഇതില്‍ വ്യക്തത വരുത്തുന്നത് നന്നായിരിക്കും.
∙ പുതിയ വീസ ലഭിക്കാന്‍ എത്രകാലം
സെല്‍ഫ് സ്പോണ്‍സേഡ് വീസകളായ ഗോള്‍ഡന്‍ വീസ, ഗ്രീന്‍ വീസ എന്നിവ ഉളളവരാണ് നിങ്ങളെങ്കില്‍ ജോലി തുടങ്ങുന്നതിനായി മന്ത്രാലയത്തിന്‍റെ വർക്ക് പെർമിറ്റിന് കാത്തിരിക്കേണ്ടതില്ല. സ്ഥാപനങ്ങളുടെ ജോലി വീസയിലാണെങ്കില്‍ ആദ്യം ജോലി ചെയ്ത സ്ഥാപനം വീസ റദ്ദാക്കുകയും അതിന് ശേഷം പുതിയ സ്ഥാപനത്തില്‍ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. പുതിയ വീസ ലഭിക്കാന്‍ ഒരാഴ്ച മുതല്‍ 10 ദിവസം വരെയെടുക്കും.
∙ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്
തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുത്തിട്ടുളള വ്യക്തിയാണ് നിങ്ങളെങ്കില്‍ പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ വീണ്ടും ഇന്‍ഷുറന്‍സിന് അപേക്ഷിക്കേണ്ടതില്ല. കാലാവധി കഴിയുമ്പോള്‍ പുതുക്കണം, ആ സമയത്ത് വിവരങ്ങള്‍ ചേർക്കാവുന്നതാണ്. തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് തവണകള്‍ അടയ്ക്കാന്‍ മറക്കരുത്. തവണകള്‍ അടക്കാതിരുന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ലഭിക്കില്ല.