ചെറു ആയുധങ്ങളുടെ അനധികൃത വ്യാപനത്തിനെതിരെ പോരാടാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് അറബ് ലീഗിന്റെ ആദരം
അബുദാബി/ കെയ്‌റോ ∙ അറബ് രാജ്യങ്ങളിലെ ചെറു ആയുധങ്ങളുടെ അനധികൃത വ്യാപനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അറബ് ലീഗ് യുഎഇയെ ആദരിച്ചു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന 'ചെറിയ ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനും അനധികൃത വ്യാപാരം

അബുദാബി/ കെയ്‌റോ ∙ അറബ് രാജ്യങ്ങളിലെ ചെറു ആയുധങ്ങളുടെ അനധികൃത വ്യാപനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അറബ് ലീഗ് യുഎഇയെ ആദരിച്ചു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന 'ചെറിയ ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനും അനധികൃത വ്യാപാരം തടയുന്നതിനുമുള്ള സമ്മേളന'ത്തിന്റെ സമാപന ചടങ്ങില്‍ സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ വെപൺസ് ആൻഡ് ഹാസാർഡസ് സബ്‌സ്റ്റൻസ് ഓഫീസ് ഡയറക്ടർ ജനറലും യുഎഇ പ്രതിനിധി സംഘത്തിന്റെ തലവനുമായ മുഹമ്മദ് സുഹൈൽ അൽ നെയാദി പുരസ്‌കാരം ഏറ്റുവാങ്ങി.
ചെറു ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും അനധികൃത കടത്തും വ്യാപനവും തടയുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെയും അറബ് ലീഗിന്റെയും രണ്ടാം ഘട്ട പരിപാടിയുടെ വിലയിരുത്തൽ, ഈ ഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ, പദ്ധതിയുടെ ഭാവി സാധ്യതകൾ, രാജ്യാന്തര നിയന്ത്രണ നടപടികൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു.